ഓപ്പണര്‍ സാരല്‍ ഇര്‍വീയുടെ കന്നി സെഞ്ചുറി കരുത്തില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം

ഓപ്പണര്‍ സാരല്‍ ഇര്‍വീയുടെ കന്നി സെഞ്ചുറി കരുത്തില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍കൈ.
ആദ്യദിനം കളിയവസാനിപ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് 238 റണ്‍സ് എന്ന നിലയിലാണ്. 14 ബൗണ്ടറികള്‍ അകമ്പടിയില്‍ ഇര്‍വീ 108 റണ്‍സ് സ്‌കോര്‍ ചെയ്തു.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം ഓപ്പണര്‍മാര്‍ നല്‍കി. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍-ഇര്‍വീ സഖ്യം 111 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എല്‍ഗാര്‍ (41) മടങ്ങിയ ശേഷമെത്തിയ മാര്‍ക്രം (42) ഇര്‍വീക്ക് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 88 റണ്‍സ് നേടി.
https://www.facebook.com/Malayalivartha























