ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ മാര്‍ച്ച് 26 ന് ആരംഭിക്കും; മുംബൈയിലെയും പൂണെയിലെയും നാല് വേദികളിലായി 70 മത്സരങ്ങള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ മാര്‍ച്ച് 26 ന് ആരംഭിക്കും.മുംബൈ, പൂനെ എന്നിവടങ്ങളില്‍ വച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. വാംഘഡെ സ്റ്റേഡിയം, ബ്രാബോണ്‍ സ്റ്റേഡിയം, ഡിവൈ പാട്ടില്‍ സ്റ്റേഡിയം എന്നിവ 55 മത്സരങ്ങള്‍ക്ക് വേദിയാകം. ബാക്കിയുള്ള 15 മത്സരങ്ങള്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വച്ചായിരിക്കും.
ബിസിസിഐയുടെ ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന്റെ യോഗത്തിലാണ് ടൂര്‍ണമെന്റ് നടത്താനുള്ള തീരുമാനത്തിലെത്തിയത്. അതാത് ടീമുകളുടെ വേദികളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ബിസിസിഐ നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ യാത്ര ചെയ്യുന്നത് ബയോ ബബിള്‍ സംവിധാനത്തിന് കോട്ടം തട്ടാനുമുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് ടൂര്‍ണമെന്റ് രണ്ട് വേദികളിലേക്ക് ചുരുക്കിയത്.
"കഴിഞ്ഞ വര്‍ഷം ബയോ ബബിളിലായിരുന്നിട്ടും താരങ്ങള്‍ക്കിടയില്‍ കോവിഡ് വ്യാപനം ഉണ്ടാവുകയും സീസണ്‍ രണ്ട് ഘട്ടമായി നടത്തുകയും ചെയ്തിരുന്നു. ഇത്തരം ഒരു സാഹചര്യം വീണ്ടും സൃഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ടീമുകള്‍ക്ക് ബസില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു സംസ്ഥാനത്ത് ടൂര്‍ണമെന്റ് നടത്തുന്നതാണ് നല്ലത്," ബിസിസിഐ വ്യത്തങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























