ശ്രീലങ്കക്കെതിരെ പരമ്പര വിജയം ലക്ഷ്യമിട്ട് രോഹിത് ശര്‍മയും സംഘവും ഇന്ന് രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങുന്നു

ശ്രീലങ്കക്കെതിരെ പരമ്പര വിജയം ലക്ഷ്യമിട്ട് രോഹിത് ശര്‍മയും സംഘവും ശനിയാഴ്ച രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങുന്നു. ഈ വര്‍ഷാവസാനം ആസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ് ടീം ഇന്ത്യ വിജയത്തിനായി ഒരുങ്ങുകയാണ് .
വിന്‍ഡീസിനെതിരെ നിറംമങ്ങിയ ശേഷം ലങ്കക്കെതിരായ ആദ്യ കളിയില്‍ മിന്നിത്തിളങ്ങിയ ഇഷാന്‍ കിഷന്റെ ഫോമാണ് ടീമിന്റെ പ്ലസ് പോയന്റ്. നായകന്‍ രോഹിത് ശര്‍മയുടെയും ശ്രേയസ് അയ്യരുടെയും മികവും ടീമിന് തുണയാവും.
കഴിഞ്ഞ കളിയില്‍ ടീമില്‍ ഇടംപിടിച്ചിട്ടും ബാറ്റിങ്ങിനിറങ്ങാന്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലിരിക്കുകയാണ്.
https://www.facebook.com/Malayalivartha























