ഹെല്‍മെറ്റിന് ഏറുകൊണ്ട് ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി20 മത്സരത്തിനിടെ തലക്ക് പരിക്കേറ്റ ഇഷാന്‍ കിഷന്‍ ആശുപത്രിയില്‍

ഹെല്‍മെറ്റിന് ഏറുകൊണ്ട് ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി20 മത്സരത്തിനിടെ തലക്ക് പരിക്കേറ്റ ഇഷാന്‍ കിഷന്‍ ആശുപത്രിയില്‍. ശ്രീലങ്കന്‍ പേസര്‍ ലഹിരു കുമാരയുടെ മണിക്കൂറില്‍ 146 കി.മീ വേഗതയില്‍ വന്ന പന്ത് ഹെല്‍മറ്റില്‍ കൊണ്ടാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് പരിക്കേറ്റത്.
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നാലാം ഓവറില്‍ കുമാരയുടെ പന്ത് പുള്‍ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഫിസിയോയുടെ ഉപദേശം സ്വീകരിക്കാതെ കിഷന്‍ കളി തുടര്‍ന്നെങ്കിലും ആറാം ഓവറില്‍ കുമാരയുടെ തന്നെ പന്തില്‍ 16 റണ്‍സുമായി മടങ്ങി. രണ്ടാംവിക്കറ്റില്‍ കിഷനും അയ്യരും ചേര്‍ന്ന് 35 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
ഫീല്‍ഡിങ്ങിനിടെ തള്ളവിരലിന് പരിക്കേറ്റ ലങ്കന്‍ ബാറ്റര്‍ ദിനേഷ് ചണ്ഡിമലും കാംഗ്രയിലെ ആശുപത്രിയില്‍ ചികിത്സ തേടി. ഇഷാന്‍ കിഷന്റെ സി.ടി സ്‌കാന്‍ നടത്തിയതായും നിരീക്ഷണത്തില്‍ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha























