മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും; ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ശനക ബാറ്റിംഗ് തിരഞ്ഞെടുത്തു

ഇന്ത്യ - ശ്രീലങ്ക പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ടി ട്വന്റിയില്‍ ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ശനക ബാറ്റിംഗ് തിരഞ്ഞെടുത്തു. നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ഇഷാന്‍ കിഷനെ ശ്രീലങ്കന്‍ പരമ്ബരയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനു പുറമെ ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹാല്‍ എന്നവര്‍ക്ക് വിശ്രമം അനുവദിച്ചു. ഇവര്‍ക്ക് പകരമായി രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ഇന്നത്തെ കളിയില്‍ അവസരം ലഭിച്ചിട്ടുണ്ട്. ഇഷാന്‍ കിഷന്റെ അഭാവത്തില്‍ ക്യാപ്ടന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും.
മറുവശത്ത് ശ്രീലങ്ക കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളാണ് വരുത്തിയത്. വാന്‍ഡെര്‍സെും ലിയാനഗെയും ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ആദ്യ രണ്ട് ടി ട്വന്റികളും വിജയിച്ച ഇന്ത്യ ഇതിനോടകം തന്നെ പരമ്ബര സ്വന്തമാക്കിയിട്ടുണ്ട്. പരമ്ബരയിലെ ഒരു മത്സരം എങ്കിലും വിജയിക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക.
https://www.facebook.com/Malayalivartha























