ശ്രീലങ്കക്കെതിരായ മൂന്നാം ട്വന്റി-20; ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം

ശ്രീലങ്കക്കെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു.74 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ദാസുന്‍ ഷനകയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറര്‍.
ചണ്ടിമല്‍ 22 റണ്‍സും നേടി. ചാമിക കരുണരത്നെ 12 റണ്‍സുമായി പുറത്താകാതെ നിന്നു.29 റണ്‍സിന് ശ്രീലങ്കയുടെ നാല് മുന്‍നിര ബാറ്റര്‍മാരെയാണ് ഇന്ത്യ പവലിയന് കയറ്റിയത്. ഇന്ത്യക്കായി ആവേശ് ഖാന് രണ്ട് വിക്കറ്റ് വീഴ്ത്തി. സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്ണോയി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
https://www.facebook.com/Malayalivartha























