'വെടിക്കെട്ട് തീർത്ത് ശ്രേയസ് അയ്യർ'; ശ്രീലങ്കയെ തകര്‍ത്ത് ട്വന്റി-20 പരമ്പര തൂത്തുവാരി ഇന്ത്യ

ശ്രീലങ്കയെ തകര്‍ത്ത് ട്വന്റി-20 പരന്പര തൂത്തുവാരി ഇന്ത്യ. ഇന്ന് നടന്ന മൂന്നാമത്തെ മത്സരം ആറ് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ പരന്പരയില്‍ സന്പൂര്‍ണ ആധിപത്യം ഉറപ്പിച്ചത്.ശ്രീലങ്ക ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്നും ശ്രേയസ് അയ്യരുടെ മികവിലാണ് ഇന്ത്യന്‍ ജയം. 45 പന്തില്‍ ഒരു സിക്സും ഒന്‍പത് ഫോറും ഉള്‍പ്പെടെ 73 റണ്‍സെടുത്ത് അയ്യര്‍ പുറത്താകാതെ നിന്നു.
സഞ്ജു 18 റണ്‍സും ദീപക് ഹുഡ 21 റണ്‍സും നേടി. 22 റണ്‍സുമായി ജഡേജ പുറത്താകാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തത്. 74 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ദാസുന്‍ ഷനകയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറര്‍. ചണ്ടിമല്‍ 22 റണ്‍സും നേടി. ചാമിക കരുണരത്നെ 12 റണ്‍സുമായി പുറത്താകാതെ നിന്നു. മാറ്റാര്ക്കം രണ്ടക്കം കാണാന്‍ സാധിച്ചില്ല. 29 റണ്‍സിന് ശ്രീലങ്കയുടെ നാല് മുന്‍നിര ബാറ്റര്‍മാരെയാണ് ഇന്ത്യ പവലിയന് കയറ്റിയത്. ഇന്ത്യക്കായി ആവേശ് ഖാന് രണ്ട് വിക്കറ്റ് വീഴ്ത്തി. സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്ണോയി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
https://www.facebook.com/Malayalivartha























