വെടിക്കെട്ടിന് പിന്നാലെ ഇറ്റാലിയന്‍ വമ്ബനെ സ്വന്തമാക്കി രോഹിത് ശര്‍മ

വെടിക്കെട്ടിനു തിരികൊളുത്തുന്ന രോഹിത് ശര്‍മ ഒരു വമ്ബന്‍ 'താരത്തെ' തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. തന്റെ വഹാനശേഖരത്തിലേക്ക് ഇക്കുറി രോഹിത് എത്തിച്ചത് ഒരു ഇറ്റാലിയന്‍ സ്വദേശിയെയാണ്. ലംബോര്‍ഗിനിയുടെ 3.15 കോടി രൂപ വിലവരുന്ന ഉറുസ് എന്ന കാറിന്റെ പുതിയ മോഡലാണ് രോഹിത് സ്വന്തമാക്കിയത്.
ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ കാറാണിത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 3.6 സെക്കന്‍ഡ് മാത്രം മതിയാകും. മണിക്കൂറില്‍ 305 കിലോമീറ്ററാണ് പരമാവധി വേഗത.
ടീം ഇന്ത്യയുടെ ജഴ്‌സി നിറമായ നീല നിറത്തിലുള്ള കാറാണ് രോഹിത് സ്വന്തമാക്കിയത്. വാഹനത്തിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് രോഹിതിന്റെ താല്‍പര്യത്തിന് അനുസരിച്ചാണ്. കറുപ്പും ചുവപ്പും നിറത്തിലാണ് ക്യാബിന്‍. ഡാഷ്‌ബോര്‍ഡും ഡോര്‍ പാനലുകളുമെല്ലാം കറുപ്പ് നിറത്തിലും സീറ്റുകള്‍ ചുവപ്പ് നിറത്തിലുമാണ്.
നേരത്തെ തന്നെ ആഡംബര വാഹനങ്ങളോട് ഏറെ പ്രിയമുള്ളയാളാണ് രോഹിത്. ടൊയോട്ട ഫോര്‍ച്യൂണറാണ് രോഹിത് ആദ്യം സ്വന്തമാക്കിയ ആഡംബര വാഹനം. പിന്നീട് പലപ്പോഴായി മെഴ്‌സിഡസ് ജി.എല്‍.എസ്. 350ഡി, ബി.എം.ഡബ്ല്യു5, ബി.എം.ഡബ്ല്യു എക്‌സ്3 എന്നീ ആഡംബരവ വാഹനങ്ങളും രോഹിത് തന്റെ ഗാരേജില്‍ എത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha























