വലിയ വിവേചനം... പുരുഷന്മാരുടെ വാര്‍ഷിക കരാറിനു പിന്നാലെ വനിതകളുടെ വാര്‍ഷിക കരാര്‍ പട്ടിക പുറത്തുവിട്ട് ബി.സി.സി.ഐ

പുരുഷന്മാരുടെ വാര്‍ഷിക കരാറിനു പിന്നാലെ വനിതകളുടെ വാര്‍ഷിക കരാര്‍ പട്ടിക പുറത്തുവിട്ട് ബി.സി.സി.ഐ. പട്ടിക പുറത്തു വിട്ടു. ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പുരുഷന്മാരുടെ കരാറില്‍ എ പ്ലസ് ഗ്രേഡിലുള്ളവര്‍ക്ക് ഏഴു കോടിയും എ ഗ്രേഡുകാര്‍ക്ക് അഞ്ചു കോടിയും ബി ഗ്രേഡുകാര്‍ക്ക് മൂന്നു കോടിയും സി ഗ്രേഡുകാര്‍ക്ക് ഒരു കോടിയുമാണ് ബി.സി.സി.ഐ. നല്‍കുന്നത്. എന്നാല്‍ വനിതകളുടെ കരാറില്‍ എ ഗ്രേഡിലുള്‍പ്പെട്ട താരങ്ങള്‍ക്കു വെറും 50 ലക്ഷം മാത്രമാണ് നല്‍കുന്നത്. ബി ഗ്രേഡിലുള്ളവര്‍ക്ക് 30 ലക്ഷവും സി ഗ്രേഡുകാര്‍ക്ക് 10 ലക്ഷവുമാണ് നല്‍കുന്നത്.
എ ഗ്രേഡില്‍ അഞ്ചു താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. ഹര്‍മന്‍പ്രീത് കൗര്‍, സമൃതി മന്ദാന, പൂനം യാദവ്, ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്ക്ക്‌വാദ് എന്നിവരാണത്. മിതാലി രാജ്, ജൂലന്‍ ഗോസ്വാമി, തന്യ ഭാട്യ, ഷെഫാലി വര്‍മ, പൂജ വസ്ത്രകര്‍ എന്നിവര്‍ ബി ഗ്രേഡിലും പൂനം റാവത്ത്, ശിഖ പാണ്ഡെ, ജമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഹല്‍ലീന്‍ ഡിയോള്‍, അരുന്ധതി റെഡ്ഡി, സ്‌നേഹ റാണ എന്നിവര്‍ സി ഗ്രേഡിലും ഇടം നേടി.
സ്‌നേഹ റാണയെ പുതുതായാണ് കരാറില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം സി ഗ്രേഡിലുണ്ടായിരുന്നു പൂജ വസ്ത്രകര്‍ ബി ഗ്രേഡിലെത്തിയപ്പോള്‍ ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്ക്ക്‌വാദ് എന്നിവരെ എ ഗ്രേഡിലേക്കും ഉയര്‍ത്തി. അതേസമയം ബി ഗ്രേഡിലുണ്ടായിരുന്ന ജമീമ റോഡ്രിഗസ്, ശിഖ പാണ്ഡെ എന്നിവരെ സി ഗ്രേഡിലേക്ക് തരംതാഴ്ത്തിയപ്പോള്‍ മന്‍സി ജോഷി, രാധാ യാദവ് എന്നിവരെ കരാറില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























