മരണപ്പെടുന്നതിന് മണിക്കൂറുകൾ മുൻപ് പ്രിയ സുഹൃത്ത് റോഡ് മാര്‍ഷിന്റെ വേര്‍പാടില്‍ വേദന പങ്കുവെച്ച് ട്വീറ്റ്; വൈകീട്ടോടെ വോണും യാത്രയായി

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ലോകത്തിൽ പകരം വെക്കാൻ വാക്കുകളില്ലാത്ത രണ്ടു ഇതിഹാസ താരങ്ങളായിരുന്നു മണിക്കൂറുകളുടെ വ്യത്യാസത്തിൽ വിടവാങ്ങിയിരിക്കുന്നത്. വിക്കറ്റ് കീപ്പിങ്ങിലെ ഇതിഹാസമായിരുന്ന റോഡ്‌നി വില്യം മാര്‍ഷിന്റെ മരണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ വിടവാങ്ങല്‍. ഹൃദയാഘാതമാണ് രണ്ടു പേരുടെയും മരണകാരണം എന്നതും ആകസ്മികം.
മാര്‍ഷിന്റെ മരണത്തിനു പിന്നാലെ വോണ്‍ ട്വിറ്ററിലൂടെ പ്രിയതാരത്തിന് ആദരാഞ്ജലി നേര്‍ന്നിരുന്നു. രാവിലെ റോഡ് മാര്‍ഷിന്റെ മരണത്തില്‍ വേദന പങ്കുവച്ച് കുറിച്ച വാക്കുകളാണ് ഷെയ്ന്‍ വോണിന്റെ അവസാന ട്വീറ്റ്.
'റോഡ് മാര്‍ഷിന്റെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു. അദ്ദേഹം ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിലൊരാളാണ്. ഒട്ടേറെ യുവതീയുവാക്കളുടെ പ്രചോദനം. ക്രിക്കറ്റിനായി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ക്രിക്കറ്റിന്, പ്രത്യേകിച്ചും ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് താരങ്ങള്‍ക്കായി അദ്ദേഹം ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. റോസിനും കുടുംബത്തിനും സ്‌നേഹവും ആദരവും. നിത്യശാന്തി നേരുന്നു സുഹൃത്തേ...' - ഇത്രയുമായിരുന്നു റോഡ് മാര്‍ഷിന്റെ മരണത്തിനു പിന്നാലെ വോണ്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍.
https://www.facebook.com/Malayalivartha























