ഈ പ്രവചനം നടക്കുമോ? കോഹ്ലി 45 റണ്‍സിന് ബൗള്‍ഡാകും വിക്കറ്റ് എംബുല്‍ഡേനിയക്കെന്ന് പ്രവചനം

വലിയൊരു പ്രവചനം വൈറലാകുകയാണ്. ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്ലി നേടിയ സ്‌കോറും പുറത്താക്കിയ ബൗളറുടെ പേരും കൃത്യമായി പ്രവചിച്ച് വൈറലായി മാറിയിരിക്കുകയാണ് ഒരു ട്വിറ്റര്‍ യൂസര്‍.
ശ്രുതി 100 എന്ന ട്വിറ്റര്‍ യൂസറാണ് വിരാട് കോഹ്ലിയുടെ സ്‌കോറും പുറത്താക്കുന്ന ബൗളറെയും പ്രവചിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ബൗള്‍ഡായി തന്നെയായിരിക്കും കോഹ്ലി ക്രീസ് വിടുകയെന്നും ഇയാള്‍ പ്രവചിച്ചിട്ടുണ്ട്. നേടുന്ന ബൗണ്ടറികളുടെയും നേരിട്ട ബോളുകളുടെയും എണ്ണത്തില്‍ മാത്രമാണ് യൂസര്‍ക്കു പിഴവ് പറ്റിയത്.
'100ആം ടെസ്റ്റില്‍ കോഹ്ലി സെഞ്ച്വറിയടിക്കില്ല. 100 ബോളില്‍ നാലു മനോഹരമായ കവര്‍ െ്രെഡവുകളിലൂടെ 45 റണ്‍സായിരിക്കും നേടുക. അതിനു ശേഷം എംബുല്‍ദെനിയ അദ്ദേഹത്തിന്റെ സ്റ്റംപ് തെറിപ്പിക്കും, തുടര്‍ന്ന് ഞെട്ടിയതായി അഭിനയിക്കുകയും നിരാശയോടെ തലകുനിക്കുകയും ചെയ്യും' ഇത്രയുമായിരുന്നു യൂസര്‍ ട്വീറ്റ് ചെയ്തത്.
ടെസ്റ്റിന്റെ ആദ്യദിനം കളി നിര്‍ത്തുമ്‌ബോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് എന്ന നിലയിലാണ്. റിഷഭ് പന്തിന്റെയും ഹനുമ വിഹാരിയുടെയും അര്‍ദ്ധ ശതകങ്ങളാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 97 പന്തില്‍ നിന്നും 9 ഫോറും 4 സിക്‌സുമടക്കം 96 റണ്‍സ് നേടിയ റിഷഭ് പന്താണ് മത്സരം ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യയുടെ വരുതിയിലാക്കിയത്.
https://www.facebook.com/Malayalivartha























