ഇന്ത്യ വീണ്ടും പ്രതിസന്ധിയില്‍... വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനെതിരേ ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം

ഇന്ത്യ വീണ്ടും പ്രതിസന്ധിയില്‍... വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനെതിരേ ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം. ഇരുപത്തിയഞ്ച് ഓവറില്‍ നൂറ് റണ്‍സ് കടക്കും മുന്‍പ് തന്നെയാണ് ഇന്ത്യയ്ക്ക് ആദ്യ മൂന്ന് വിക്കറ്റുകളും നഷ്ടമായത്.
സ്മൃതി മന്ദാന (57), ഷഫാലി വര്‍മ (0), ദീപ്തി ശര്‍മ (40), ഹര്‍മന്‍പ്രീത് കൗര്‍ (5) എന്നിവരാണ് പുറത്തായത്. മൂന്നാം ഓവറില്‍ റണ്ണൊന്നുമെടാക്കാതെ ഷഫാലി പുറത്തായതോടെ പ്രതിസന്ധിയിലായ ഇന്ത്യയെ കരകയറ്റിയത് സ്മൃതി മന്ദാനയും ദീപ്തി ശര്‍മയും ചേര്‍ന്നാണ്.
ടീം സ്‌കോര്‍ 96ല്‍ എത്തിയപ്പോഴാണ് അവര്‍ വഴിപിരിഞ്ഞത്. മൂന്നോവര്‍ വ്യത്യാസത്തില്‍ ഇവര്‍ പുറത്തായതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി.
പുരുഷ ലോകകപ്പുകളിലെ ചിരവൈരികള്‍ വനിതാ ലോകകപ്പില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകരുടെ ആവേശവും കുറവല്ല. മുമ്പ് ലോകകപ്പില്‍ രണ്ടുതവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കായിരുന്നു.
ലോകകപ്പിന് വളരെ മുമ്പേ ന്യൂസീലന്‍ഡിലെത്തിയ ഇന്ത്യ ആതിഥേയരോട് ഏകദിന പരമ്പരയില്‍ 4-1ന് തോറ്റു. എങ്കിലും രണ്ട് സന്നാഹമത്സരങ്ങളും ജയിച്ച് ആത്മവിശ്വാസം വീണ്ടെടുത്തു.
"
https://www.facebook.com/Malayalivartha























