ഇന്ത്യന്‍ ക്രിക്കറ്റിലെ എവര്‍ഗ്രീന്‍ ഗേളായ മിതാലി രാജിന് മറ്റൊരു നാഴികല്ല് കൂടി .... ആറ് ഏകദിന ലോകകപ്പുകള്‍ കളിക്കുന്ന ആദ്യത്തെ വനിതാ താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കി മിതാലി

ഇന്ത്യന്‍ ക്രിക്കറ്റിലെ എവര്‍ഗ്രീന്‍ ഗേളായ മിതാലി രാജ് മറ്റൊരു നാഴികല്ല് കൂടി പിന്നിട്ടു. ആറ് ഏകദിന ലോകകപ്പുകള്‍ കളിക്കുന്ന ആദ്യത്തെ വനിതാ താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കി മിതാലി.
ലോകക്രിക്കറ്റില്‍ ഈ റിക്കാര്‍ഡ് സ്വന്തമാക്കുന്ന മൂന്നാമത്തെയാളാണ് മിതാലി. സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറും പാക്കിസ്ഥാന്റെ ജാവേദ് മിയാന്‍ദാദും മാത്രമാണ് ഇതിനു മുന്‍പ് ആറ് ലോകകപ്പുകളില്‍ കളിച്ചിട്ടുള്ളത്.
വനിതാ ക്രിക്കറ്റില്‍ മുന്‍ ന്യൂസിലന്‍ഡ് താരം ഡെബി ഹോക്ലിയെയും ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്വേര്‍ഡ്സിനെയുമാണ് മിതാലി മറികടന്നത്.
2000 ല്‍ ആണ് മിതാലി ആദ്യത്തെ ഏകദിന ലോകകപ്പ് കളിക്കുന്നത്. പിന്നീട് 2005, 2009, 2013, 2017 ലോകകപ്പ് ടീമുകളിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇടംപിടിച്ചു.
https://www.facebook.com/Malayalivartha























