വനിതാ ഏകദിന ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് തുടര്‍ച്ചയായ രണ്ടാം ജയം

വനിതാ ഏകദിന ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് തുടര്‍ച്ചയായ രണ്ടാം ജയം. കരുത്തരായ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിനാണ് വിന്‍ഡീസ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ ആറ് വിക്കറ്റിന് 225 റണ്‍സ് നേടി.
ഇംഗ്ലണ്ടിന്റെ പോരാട്ടം 47.4 ഓവറില്‍ 218 റണ്‍സില്‍ അവസാനിച്ചു. ഷെമെയിന്‍ കാമ്പെല്ലിന്റെ അര്‍ധ സെഞ്ചുറിയും (66), ചെഡീന്‍ നേഷന്‍ (പുറത്താകാതെ 49) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് വിന്‍ഡീസിന് മാന്യമായ സ്‌കോര്‍ നേടിക്കൊടുത്തത്. ഓപ്പണര്‍ ഹെയിലി മാത്യൂസ് 45 റണ്‍സ് നേടി
വിക്കറ്റ് പോകാതെ 81 റണ്‍സ് എന്ന നിലയിലായിരുന്ന വിന്‍ഡീസ് ഒരുഘട്ടത്തില്‍ 98/4 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. പിന്നീട് ആറാം വിക്കറ്റില്‍ നേഷന്‍-കാമ്പെല്‍ സഖ്യം നേടിയ 124 റണ്‍സാണ് വിന്‍ഡീസിന് തുണയായത്.
"
https://www.facebook.com/Malayalivartha























