ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച; ആറു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ്; ശ്രേയസ് അയ്യരും രവിചന്ദ്രന്‍ അശ്വിനും ക്രീസിൽ

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. നിലവില്‍ ഇന്ത്യ 46 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തിട്ടുണ്ട്.പിങ്ക് പന്ത് ഉപയോഗിച്ചുള്ള ഡേ-നൈറ്റ് മത്സരമാണ് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്നത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഏഴു പന്തില്‍ നാലു റണ്‍സെടുത്ത അഗര്‍വാള്‍ റണ്ണൗട്ടാകുകയായിരുന്നു. 25 പന്തില്‍നിന്ന് 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ലസിത് എംബുര്‍ദെനിയ മടക്കി. പിന്നാലെ ഹനുമ വിഹാരി (81 പന്തില്‍ 31 റണ്‍സ്), വിരാട് കോഹ്ലി (48 പന്തില്‍ 23), ഋഷഭ് പന്ത് (26 പന്തില്‍ 39), രവീന്ദ്ര ജദേജ (14 പന്തില്‍ നാല്) എന്നിവരും പുറത്തായി.
47 പന്തില്‍ 37 റണ്‍സെടുത്ത ശ്രേയസ് അയ്യരും 30 പന്തില്‍ 11 റണ്‍സെടുത്ത രവിചന്ദ്രന്‍ അശ്വിനുമാണ് നിലവില്‍ ക്രീസിലുള്ളത്. ശ്രീലങ്കക്കുവേണ്ടി ലസിത് എംബുര്‍ദെനിയ മൂന്നു വിക്കറ്റും പ്രവീണ്‍ ജയവിക്രമ, ധനഞ്ജയ ഡിസില്‍വ എന്നിവര്‍ ഓരോ വിക്കറ്റും നേടി. രണ്ടു മത്സരങ്ങളടങ്ങിയ പരമ്ബരയിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചിരുന്നു.
https://www.facebook.com/Malayalivartha























