റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഫാഫ് ഡുപ്ലെസി നയിക്കും

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസി നയിക്കും.കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്നു ഡുപ്ലെസി. കഴിഞ്ഞ സീസണ്‍ വരെ ടീമിനെ നയിച്ച വിരാട് കോഹ്ലി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ആര്‍സിബിയെ നയിക്കാന്‍ ഡുപ്ലെസി എത്തുന്നത്. ഇത്തവണത്തെ മെഗാ താരലേലത്തില്‍ ഏഴു കോടിക്കാണ് ഡുപ്ലെസിയെ ആര്‍സിബി സ്വന്തമാക്കിയത്. ബെംഗളൂരു ഫ്രാഞ്ചൈസിയുടെ ഏഴാമത്തെ ക്യാപ്റ്റനാണ് ഡുപ്ലെസി.
https://www.facebook.com/Malayalivartha























