മലയാളി ക്രിക്കറ്റ് ആരാധകരെ നിരാശരാക്കി ട്വന്റി20 ലോകകപ്പ്.... സഞ്ജു സാംസണിന് ഇത്തവണ ടീമില്‍ ഇടം ലഭിച്ചില്ല

മലയാളി ക്രിക്കറ്റ് ആരാധകരെ നിരാശരാക്കി ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളിയായ സഞ്ജു സാംസണിന് ടീമില്‍ ഇടം ലഭിച്ചില്ല. അതേസമയം ദീപക് ഹൂഡ, രവിചന്ദ്രന്‍ അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു. രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍ എന്നിവര്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്നാണ് അശ്വിനും പട്ടേലും ടീമില്‍ ഇടംപിടിച്ചത്.
അതേസമയം, ഏഷ്യാ കപ്പിനിടെ പരുക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജയ്ക്ക് ലോകകപ്പ് ടീമിലും ഇടം ലഭിച്ചില്ല. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്ന സാഹചര്യത്തിലാണ് ജഡേജ ടീമിനു പുറത്തായത്. ജഡേജയ്ക്കു പകരം അക്ഷര്‍ പട്ടേല്‍ ടീമിലെത്തി. ഏഷ്യാകപ്പില്‍നിന്ന് വിശ്രമം അനുവദിച്ചിരുന്ന ജസ്പ്രീത് ബുമ്രയും ടീമില്‍ തിരിച്ചെത്തി. 15 അംഗ ടീമിനു പുറമെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളായി മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ്, ദീപക് ചാഹര്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























