ആവേശത്തോടെ ആരാധകര്‍.... ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ ഇന്ത്യ എ ടീമിനെ സഞ്ജു സാംസണ്‍ നയിക്കും....

ആവേശത്തോടെ ആരാധകര്‍.... ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ ഇന്ത്യ എ ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ പരിഗണിക്കാത്തതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ബി.സി.സി.ഐ സഞ്ജുവിനെ ഇന്ത്യ എ ടീമിന്റെ ക്യാപ്ടനായി നിയമിച്ചത്.
സെപ്തംബര്‍ 22,25,27 തീയതികളില്‍ ചെന്നൈയിലെ എം.എ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യ എ ടീമിന്റെ ക്യാപ്ടനാകുന്ന ആദ്യ മലയാളി താരമാണ് സഞ്ജു. കഴിഞ്ഞയിടെ സിംബാബ്‌വെ പര്യടനത്തിനു പോയ ഇന്ത്യന്‍ ടീമംഗങ്ങളായിരുന്ന കുല്‍ദീപ് യാദവ്, റുതുരാജ് ഗെയ്ക്‌വാദ്, ഷര്‍ദ്ദുല്‍ താക്കൂര്‍,രാഹുല്‍ ത്രിപാഠി,ഷഹബാസ് അഹമ്മദ് എന്നിവരും ടീമിലുണ്ട്.
ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വെടിക്കെട്ട് ഓപ്പണര്‍ പ്രിഥ്വിഷായേയും ടീമില്‍ ഉള്‍പ്പെടുത്തി. കെ.എസ് ഭരതാണ് വിക്കറ്റ് കീപ്പര്‍. അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ നെടും തൂണായിരുന്ന പേസ് ഓള്‍റൗണ്ടര്‍ രാജ് അങ്കത് ബവയാണ് ടീമിലെ സര്‍െ്രെപസ് പിക്ക്.
മീഡിയം പേസര്‍ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ശിവം ദുബെയും വിജയ് ശങ്കറും അന്താരാഷ്ട്ര തലത്തില്‍ ഉദ്ദേശിച്ച നിലവാരത്തിലേക്ക് ഉയരാനാകാതെ പോയ സാഹചര്യത്തില്‍ സീം ബൗളിംഗ് ഓള്‍റൗണ്ടര്‍മാരുടെ പൂള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യം സെലക്ടര്‍മാര്‍ക്കുണ്ട്.
"
https://www.facebook.com/Malayalivartha























