ഇന്ത്യ- ആസ്‌ട്രേലിയ ട്വിന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം

ഇന്ത്യ-ആസ്്‌ട്രേലിയ ട്വിന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം. അടുത്ത മാസം ആസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ട്വന്റി20 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്ക് മുന്നില്‍ ഇനിയുള്ളത് ആറ് മത്സരങ്ങള്‍. അതില്‍ ആദ്യ മൂന്നെണ്ണം ആസ്‌ട്രേലിയയ്ക്ക് എതിരെയാണ്. അവസാന മൂന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും. അത് കഴിഞ്ഞ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ടെങ്കിലും ലോകകപ്പിനുള്ള ടീമിലെ പ്രമുഖര്‍ അതില്‍ ഉണ്ടാവില്ലെന്നാണ് സൂചന.
ആസ്‌ട്രേലിയയ്ക്ക് എതിരായ പരമ്പര നാളെ മൊഹാലിയില്‍ തുടങ്ങുന്നു.ആരോണ്‍ ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള ആസ്‌ട്രേലിയന്‍ ടീം കഴിഞ്ഞ ദിവസമേ മൊഹാലിയില്‍ എത്തിക്കഴിഞ്ഞു. ഇന്നലെയോടെ രോഹിതും സംഘവും മത്സരവേദിയിലെത്തി പരിശീലനം നടത്തുകയും ചെയ്തു.
ലോകകപ്പിനുള്ള അവസാനവട്ട തയ്യാറെടുപ്പ് എന്നതിനൊപ്പം ഏഷ്യാകപ്പില്‍ ഫൈനല്‍ കാണാതെ പുറത്താകാതെ വന്നതിലുള്ള നിരാശയില്‍ നിന്ന് മറികടക്കല്‍കൂടിയാണ് ഇന്ത്യ ഈ പരമ്പരയിലൂടെ ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha























