തിളങ്ങാനാവാതെ ... വമ്പന്‍ വിജയലക്ഷ്യമുയര്‍ത്തിയിട്ടും ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യയ്ക്കു തോല്‍വി

തിളങ്ങാനാവാതെ ...വമ്പന്‍ വിജയലക്ഷ്യമുയര്‍ത്തിയിട്ടും ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യയ്ക്കു തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ നാലു പന്തുകള്‍ ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയ മറികടക്കുകയായിരുന്നു.
ഓസീസിനു നാലു വിക്കറ്റാണ് വിജയം. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 10ന് മുന്നിലെത്തി. ട്വന്റി20യില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ നേടുന്ന ഉയര്‍ന്ന സ്‌കോറാണ് മൊഹാലിയിലേത്. ഓസ്‌ട്രേലിയ പിന്തുടര്‍ന്നു ജയിക്കുന്ന രണ്ടാമത്തെ ഉയര്‍ന്ന വിജയലക്ഷ്യം കൂടിയാണിത്. 23ന് നാഗ്പൂരിലാണു രണ്ടാം മത്സരം.
209 റണ്‍സെന്ന വലിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്കു ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ചും കാമറൂണ്‍ ഗ്രീനും 39 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണു പടുത്തുയര്‍ത്തിയത്. ഫിഞ്ചിനെ 22നു പുറത്താക്കി അക്‌സര്‍ പട്ടേല്‍ ആദ്യ വിക്കറ്റു നേടി. മറുഭാഗത്തു തകര്‍ത്തടിച്ച ഗ്രീന്‍ 30 പന്തില്‍ 61 റണ്‍സെടുത്തു. സ്റ്റീവ് സ്മിത്തും താളം കണ്ടെത്തിയതോടെ ഓസീസ് അനായാസം നൂറു കടന്നു.
ഗ്രീനിനെ കോലിയുടെ കൈകളിലെത്തിച്ച് അക്‌സര്‍ പട്ടേല്‍ ഓസ്‌ട്രേലിയയ്ക്കു രണ്ടാം പ്രഹരമേല്‍പിച്ചപ്പോള്‍ സ്മിത്തിനെ ദിനേഷ് കാര്‍ത്തിക്ക് ക്യാച്ചെടുത്തു പുറത്താക്കി. ഏറെക്കാലത്തിനു ശേഷം ട്വന്റി20 രാജ്യാന്തര മത്സരം കളിക്കുന്ന പേസര്‍ ഉമേഷ് യാദവിനാണ് വിക്കറ്റ്. 12ാം ഓവറിലെ മൂന്നാം പന്തില്‍ സ്മിത്തിനെ മടക്കിയതിനു പിന്നാലെ ആറാം പന്തില്‍ ഗ്ലെന്‍ മാക്‌സ്വെല്ലും ഉമേഷ് യാദവിന്റെ പന്തില്‍ പുറത്തായത് ഓസീസിന് അപ്രതീക്ഷിത തിരിച്ചടിയായി.
മധ്യനിരയില്‍ ജോഷ് ഇംഗ്ലിസും (10 പന്തില്‍ 17) ടിം ഡേവിഡും (14 പന്തില്‍ 18) മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡും (21 പന്തില്‍ 45) തിളങ്ങിയതോടെ ഓസ്‌ട്രേലിയ ജയമുറപ്പിച്ചു. ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേല്‍ മൂന്നു വിക്കറ്റു നേടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























