ജയത്തോടെ മടക്കം.... ഇന്ത്യയുടെ പേസ് ഇതിഹാസം ജുലന്‍ ഗോസ്വാമി ജയത്തോടെ ക്രിക്കറ്റിനോട് വിടചൊല്ലി....

ജയത്തോടെ മടക്കം.... ഇന്ത്യയുടെ പേസ് ഇതിഹാസം ജുലന്‍ ഗോസ്വാമി ജയത്തോടെ ക്രിക്കറ്റിനോട് വിടചൊല്ലി.... ഇംഗ്ലണ്ടിനെതിരായ എകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 16 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ജുലനെ യാത്രയാക്കിയത്.
സ്‌കോര്‍ഇന്ത്യ 169/10(45.4)ഇംഗ്ലണ്ട് 153/10() ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ദീപ്തി ശര്‍മയുടെ 68 റണ്‍സിന്റെയും സ്മൃതി മന്ഥാനയുടെ 50 റണ്‍സിന്റെയും കരുത്തിലാണ് 169 എന്ന ഭേദപ്പെട്ട സ്‌കോറില്‍ എത്തിയത്.
26 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് കരസ്ഥമാക്കിയ കേറ്റ് ക്രോസ് ഇന്ത്യന്‍ നിരയെ തരിപ്പണമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് ആരംഭത്തില്‍ തന്നെ തകര്‍ച്ച നേരിട്ടു. ഇന്നിംഗിസിലെ ആദ്യ വിക്കറ്റ് വീഴ്ത്തി ജുലന്‍ ഗോസ്വാമി തുടക്കമിട്ട വേട്ട ഇംഗ്ലണ്ടിനെ 65-ന് ഏഴ് എന്ന നിലയിലെത്തിച്ചു.
ഏകദിനത്തില്‍ 10,000 പന്തുകള്‍ എറിഞ്ഞ ആദ്യ താരമെന്ന റിക്കാര്‍ഡ് കരസ്ഥമാക്കിയ താരം 10,001-ാം പന്തില്‍ കേറ്റ് ക്രോസിനെ പുറത്താക്കി രണ്ടാം വിക്കറ്റും നേടിയെടുത്തു. പത്തോവറില്‍ മൂന്ന് മെയ്ഡനടക്കം 30 റണ്‍സ് വഴങ്ങിയാണ് ജുലന്‍ മത്സരം അവസാനിപ്പിച്ചത്.
ഇന്നിംഗ്‌സിന്റെ അവസാന നിമിഷങ്ങളില്‍ കത്തിക്കയറിയ ഷാര്‍ലറ്റ് ഡീന്‍(47), ജോണ്‍സ്(28) എന്നിവര്‍ ആതിഥേയരെ ജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ക്രീസ് വിട്ട് മുന്നിട്ടിറങ്ങിയ ഡീനിനെ പന്തെറിയാനെത്തിയ ദീപ്തി ശര്‍മ റണ്‍ഔട്ടാക്കി.
ഇംഗ്ലണ്ട് പ്രതിഷേധിച്ചെങ്കിലും ഐസിസി നിയമപ്രകാരം വിക്കറ്റ് അനുവദിച്ചുനല്‍കി. ഇംഗ്ലണ്ട് ഇന്നിംഗ്‌സ് 153-ല്‍ അവസാനിച്ചതോടെ ഇന്ത്യ പരന്പര 3-0 എന്ന നിലയിലെത്തി.
"
https://www.facebook.com/Malayalivartha























