സഞ്ജു പേടിയില്‍ ബിസിസിഐ പയ്യന്‍ ഒരേ പൊളി പരമ്പരയും സ്വന്തമാക്കി കുടുതല്‍ കരുത്തനായി സഞ്ജു

സഞ്ജുവിനെ ബിസിസിഐ ഭയക്കുന്നുണ്ടോ. ചിലരെ സംരക്ഷിക്കാനുള്ള തന്ത്രപ്പാടില്‍ സഞ്ജുവിന്റെ വളര്‍ച്ച അവരെ ഭയപ്പെടുത്തുന്നു എന്ന് വിശ്വസിക്കുന്ന ആരാധകരും ഉണ്ട്. അവരെ ഒരിക്കലും കുറ്റം പറയാനാകില്ല കാരണം ഒരു മലയാളിയായതുകൊണ്ടാണോ സഞ്ജു ഇത്രയും തഴയപ്പെടുന്നത് എന്നു പോലും ചിലപ്പോഴൊക്കെ തോന്നിപ്പോകും. മികച്ച പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുന്നവരെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി ടീമിനെ കൂടുതല്‍ കരുത്തുറ്റതാക്കാനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കാറുള്ളത്. അതുകൊണ്ടു തന്നെ രാജ്യാന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തതിന്റെ പേരില്‍ മാത്രം മാറ്റി നിര്‍ത്തപ്പെട്ട പിന്നീട് സ്വന്തം പ്രയത്‌നം കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടും സഞ്ജുവിനെ വേണ്ട വിധത്തില്‍ ബിസിസിഐ പരിഗണിച്ചിട്ടില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ടീമിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ടീമിലും സഞ്ജുവിനെ കാണാത്തതുകൊണ്ട് ആരാധകര്‍ ഏറെ വിഷമത്തിലായിരുന്നു. എന്നാല്‍ താല്‍ക്കാലിക ആശ്വാസം എന്ന നിലയിലാണ് സഞ്ജുവിനെ തേടി ഇന്ത്യന്‍ എ ടീമിന്റെ നായക സ്ഥാനം എത്തുന്നത്.
എന്നാല്‍ ടിവിയില്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലെങ്കിലും സഞ്ജുവിന്റെ കളി കാണാമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ഡൊമസ്റ്റിക്ക് ക്രിക്കറ്റുകള്‍ക്കുപോലും ലൈവ് സ്ട്രീമിംഗ് ഉള്ള ഈ കാലത്ത്. ഒരു അന്താരാഷ്ട്ര പരമ്പര ടെലിക്കാസ്റ്റ് ചെയ്യാന്‍ കഴിയാത്തത് എന്താണ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
എന്തായാലും ന്യൂസിലാന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയിരിക്കുകയാണ് സഞ്ജുവും കൂട്ടരും. റോബര്‍ട്ട് ഒഡോണലിനെതിരെ നാല് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം മത്സരവും നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 219 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 34 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ പരമ്പര നേടുകയായിരുന്നു. 35 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 37 റണ്‍സെടുത്ത് പുറത്തായ സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ടീമിനി വേണ്ടി കളിക്കുന്ന താരത്തിന്റെ കളി ശൈലി ഇവിടെയും പ്രകടമായി കാണാനായി
ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റുമായി ഹാട്രിക് നേടിയപ്പോള്‍ പൃഥ്വി ഷാ 77 റണ്‍സുമായി സ്‌കോറിങ് ഷീറ്റില്‍ ഒന്നാമതെത്തി. മറുപടി ബാറ്റിങ്ങില്‍ മികച്ച പ്രകടനമാണ് ഓപ്പണര്‍മാരായ പൃഥ്വി ഷായും റിതുരാജ് ഗെയ്ക്വാഡും കാഴ്ചവെച്ചത്. 72 റണ്‍സെടുത്ത ജോ കാര്‍ട്ടറുടെയും 61 റണ്‍സ് നേടിയ ഓപ്പണര്‍ രചിന്‍ രവീന്ദ്രയുടെയും മികവിലാണ് ന്യൂസീലാന്‍ഡ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
രണ്ടാം വിക്കറ്റില്‍ രജത് പടിദാറിനെ കൂട്ടുപിടിച്ച് ടീമിനെ മുന്നോട്ടുനയിച്ച ഷാ അര്‍ധസെഞ്ച്വറി നേടി. 17 പന്തില്‍ 20 റണ്‍സാണ് പടിദാര്‍ നേടിയത്. തിലക് വര്‍മയുടെ ഗോള്‍ഡന്‍ ഡക്ക് ഇന്ത്യന്‍ സ്‌കോറിങിനെ ബാധിച്ചില്ല. 48 പന്ത് നീണ്ട ഇന്നിങ്‌സില്‍ 11 ഫോറും മൂന്ന് സിക്‌സും സഹിതം 77 റണ്‍സാണ് ഷാ ഇന്ത്യക്കായി നേടിയത്. റിഷി ധവാന്‍ 43 പന്തില്‍ 22 റണ്‍സും ഷര്‍ദ്ദുല്‍ താക്കൂര്‍ 25 പന്തില്‍ 25 റണ്‍സും നേടി ഇന്ത്യയെ 34 ഓവറില്‍ വിജയത്തിലെത്തിച്ചു. ആദ്യ ഏകദിനത്തില്‍ സഞ്ജു 32 പന്തില്‍ പുറത്താവാതെ 29 റണ്‍സുമായി ക്യാപ്റ്റന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ് പുറത്തെടുക്കുകയായിരുന്നു.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഒരു മത്സരം ശേഷിക്കെ ഇന്ത്യ എ സ്വന്തമാക്കി. സെപ്റ്റംബര്‍ 22ന് ഇതേ വേദിയില്‍ നടന്ന ആദ്യ മത്സരത്തില്‍ സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള ടീം 7 വിക്കറ്റിന് ജയിച്ചിരുന്നു. അവസാന മത്സരവും സെപ്റ്റംബര്‍ 27ന് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും. നേരത്തെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ എ 10നാണ് സ്വന്തമാക്കിയിരുന്നത്.
അതേസമയം കയ്യിലുള്ളത് ശതകോടികളാണെങ്കിലും, സംപ്രേഷണാവകാശം ആരും ഏറ്റെടുത്തില്ലെങ്കില്‍. സ്വന്തമായി സോഷ്യല്‍ മീഡിയയില്‍ ഒരു ലൈവ് പോലും വിടാനാകാത്ത തരത്തില്‍ ബിസിസിഐയ്ക്ക് ആ പരമ്പരയില്‍ എന്താണ് ബുദ്ധിമുട്ട് എന്നുള്ള ചോദ്യവും പ്രസക്തമാണ്. ഇത്രയും ദാരിദ്ര്യം പിടിച്ച ബോര്‍ഡാണോ ബിസിസിഐ എന്നാണ് ആരാധകര്‍ രോഷത്തോടെ ചോദിക്കുന്നത്... നമുക്കറിയാവുന്നതുപോലെ ക്രിക്കറ്റിലെ ഏറ്റവും സമ്പന്നമായ ബോര്‍ഡുകളിലൊന്നാണ് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ എന്ന ബി.സി.സി.ഐ. കേവലം ക്രിക്കറ്റിലെ മാത്രമല്ല കായിക രംഗത്തെ തന്നെ ഏറ്റവും മൂല്യമുള്ള ബോര്‍ഡാണ് ബി.സി.സി.ഐ. ഐ.പി.എല്‍ ലേലവും പുതിയ ടീമുകളെ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ലഭിച്ച തുകയും മീഡിയ ലേലത്തില്‍ ലഭിച്ച തുകയുമടക്കം ശതകോടികളാണ് ബി.സി.സി.ഐയുടെ കീശയില്‍ വന്നുവീണത്. അന്താരാഷ്ട്ര കളികളുടെ പ്രക്ഷേപണത്തിനായുള്ള മീഡിയ ലേലത്തില്‍ ബി.സി.സി.ഐയെക്കാളും എത്രയോ കുറവ് തുകയാണ് ഐ.സി.സിക്ക് ലഭിച്ചത്. ഐ.പില്‍ മീഡിയ ലേലം കഴിയാന്‍ കാത്തിരുന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഐ.സി.സി തങ്ങളുടെ മീഡിയ ലേലത്തെ കുറിച്ച് വിശദമായി ചിന്തിച്ചതുതന്നെ.
ഐ.സി.സിയുടെ തന്നെ ക്രിക്കറ്റ് കലണ്ടറിനെ സ്വാധീനിക്കാന്‍ പോന്ന തലത്തിലാണ് ബി.സി.സി.ഐയുടെ ഉഗ്രപ്രതാപം. എന്‍.എഫ്.എല്ലിന് ശേഷം ലോകത്തെ ഏറ്റവും ലാഭകരമായ സ്‌പോര്‍ട്‌സ് ലീഗായിരിക്കുകയാണ് ഐ.പി.എല്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനേക്കാള്‍ ലാഭമാണ് ഓരോ മത്സരവും വിറ്റ് ബി.സി.സി.ഐ കീശയിലാക്കുന്നത്. എന്നിട്ടും ഈ അവഗണന അത് ശെരിയായില്ല ബിസിസിഐ.
https://www.facebook.com/Malayalivartha























