ഷായും സഞ്ജുവും തിളങ്ങി; 2-0 പരമ്പര സ്വന്തമാക്കി ഇന്ത്യ;

ന്യൂസിലാന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയിരിക്കുകയാണ് സഞ്ജുവും കൂട്ടരും. റോബര്‍ട്ട് ഒഡോണലിനെതിരെ നാല് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം മത്സരവും നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 219 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 34 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ പരമ്പര നേടുകയായിരുന്നു. 35 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 37 റണ്‍സെടുത്ത് പുറത്തായ സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ടീമിനി വേണ്ടി കളിക്കുന്ന താരത്തിന്റെ കളി ശൈലി ഇവിടെയും പ്രകടമായി കാണാനായി
ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റുമായി ഹാട്രിക് നേടിയപ്പോള്‍ പൃഥ്വി ഷാ 77 റണ്‍സുമായി സ്‌കോറിങ് ഷീറ്റില്‍ ഒന്നാമതെത്തി. മറുപടി ബാറ്റിങ്ങില്‍ മികച്ച പ്രകടനമാണ് ഓപ്പണര്‍മാരായ പൃഥ്വി ഷായും റിതുരാജ് ഗെയ്ക്വാഡും കാഴ്ചവെച്ചത്. 72 റണ്‍സെടുത്ത ജോ കാര്‍ട്ടറുടെയും 61 റണ്‍സ് നേടിയ ഓപ്പണര്‍ രചിന്‍ രവീന്ദ്രയുടെയും മികവിലാണ് ന്യൂസീലാന്‍ഡ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
രണ്ടാം വിക്കറ്റില്‍ രജത് പടിദാറിനെ കൂട്ടുപിടിച്ച് ടീമിനെ മുന്നോട്ടുനയിച്ച ഷാ അര്‍ധസെഞ്ച്വറി നേടി. 17 പന്തില്‍ 20 റണ്‍സാണ് പടിദാര്‍ നേടിയത്. തിലക് വര്‍മയുടെ ഗോള്‍ഡന്‍ ഡക്ക് ഇന്ത്യന്‍ സ്‌കോറിങിനെ ബാധിച്ചില്ല. 48 പന്ത് നീണ്ട ഇന്നിങ്‌സില്‍ 11 ഫോറും മൂന്ന് സിക്‌സും സഹിതം 77 റണ്‍സാണ് ഷാ ഇന്ത്യക്കായി നേടിയത്. റിഷി ധവാന്‍ 43 പന്തില്‍ 22 റണ്‍സും ഷര്‍ദ്ദുല്‍ താക്കൂര്‍ 25 പന്തില്‍ 25 റണ്‍സും നേടി ഇന്ത്യയെ 34 ഓവറില്‍ വിജയത്തിലെത്തിച്ചു. ആദ്യ ഏകദിനത്തില്‍ സഞ്ജു 32 പന്തില്‍ പുറത്താവാതെ 29 റണ്‍സുമായി ക്യാപ്റ്റന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ് പുറത്തെടുക്കുകയായിരുന്നു.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഒരു മത്സരം ശേഷിക്കെ ഇന്ത്യ എ സ്വന്തമാക്കി. സെപ്റ്റംബര്‍ 22ന് ഇതേ വേദിയില്‍ നടന്ന ആദ്യ മത്സരത്തില്‍ സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള ടീം 7 വിക്കറ്റിന് ജയിച്ചിരുന്നു. അവസാന മത്സരവും സെപ്റ്റംബര്‍ 27ന് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും. നേരത്തെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ എ 10നാണ് സ്വന്തമാക്കിയിരുന്നത്.
https://www.facebook.com/Malayalivartha























