കടലോളം ആവേശവും കുന്നോളം സങ്കടവും; കാര്യവട്ടത്ത് സഞ്ജു ആരാധകര്‍ ഇളകുമോ?

തലസ്ഥാനം കാത്തിരുന്ന ആ ക്രിക്കറ്റ് മാമാങ്കം നാളെ നടക്കും. അതിനുള്ള മുന്നൊരുക്കങ്ങളാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. മത്സരത്തിന് മുമ്പായി ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകള്‍ ഇന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനവും നടത്തുന്നുണ്ട്. വൈകിട്ട് 5 മണിമുതല്‍ 8 മണിവരെയാണ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലനം. അതിന് മുന്നോടിയായി നായകന്‍ രോഹിത്ത് ശര്‍മ മാദ്ധ്യമങ്ങളെയും കാണുന്നുണ്ട്. ഉച്ചയ്ക്ക് 1 മണിമുതല്‍ 4 വരെയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരിശീലനം.
ദക്ഷിണാഫ്രിക്കന്‍ ടീം ഇന്നലെ വൈകിട്ട് മൂന്ന് മണിക്കൂര്‍ പരിശീലനം നടത്തി. നാളെ വൈകിട്ട് 7 മണിക്കാണ് മൂന്ന് ട്വന്റി ട്വന്റി മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടം. മൂന്ന് വര്‍ഷം മുമ്പാണ് കേരളത്തില്‍ ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം നടന്നത്. അന്ന് കേരളത്തിന്റെ അഭിമാനമായ സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു പക്ഷേ താകത്തെ അന്ന് ടീം കളിപ്പിച്ചിരുന്നില്ല. അതിന്റെ രോഷം ആരാധകര്‍ക്ക് ഉണ്ട്. ഇത്തവണ താരത്തെ ടീമിലേ ഉത്‌പെടുത്തിയിട്ടില്ല. അപ്പോള്‍ അതിന്റെ രോഷം ഗ്യാലറിയില്‍ കാണാനുള്ള സാധ്യത കൂടുതലാണ്. മുമ്പ് സഞ്ചുവിനെക്കുറിച്ച് രോഹിത് ശര്‍മ ആരാധകരോട് സംസാരിക്കുന്നൊരു വീഡിയോ വൈറലായിരുന്നു. സഞ്ജു എന്നും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെന്നായിരുന്നു രോഹിത്ത് ആ വീഡിയോയില്‍ പറഞ്ഞത്. അതിന് മുമ്പ് ആര്‍ യു ചേട്ടാ എന്ന് രോഹിത്ത് ചോദിക്കുന്നുണ്ട് അതെ എന്ന് ആരാധകന്‍ പറഞ്ഞതോടെ കൂടെ നിന്ന താരങ്ങളെ നോക്കി രോഹിത്ത് തല കുലുക്കുന്നുണ്ട്. മലയാളികള്‍ മാത്രമേ സഞ്ജുവിന് വേണ്ടി ഇങ്ങനെ സംസാരിക്കുകയുള്ളൂ എന്നുള്ള ഒരു ദ്വനികൂടി അന്നത്തെ ആ തല കുലുക്കത്തിനുണ്ടായിരുന്നു. എന്നാല്‍ ചെന്നൈയില്‍ ഇന്ത്യന്‍ എടീമിന് വേണ്ടി ഇറങ്ങിയ സഞ്ജുനിനെ ആര്‍പ്പുവിളികളോടെയാണ് തമിഴ് ആരാധകര്‍ വരവേറ്റത്. കാര്യവട്ടത്ത് മലയാളികളോടൊപ്പം തന്നെ തമിഴ്‌നാട്ടിലെ ക്രിക്കറ്റ് പ്രേമികളും ഉണ്ടാകും എന്തായാലും ടീമിലില്ലെങ്കിലും സഞ്ജുവിനു വേണ്ടിയുള്ള ആരാധകരുടെ പിന്തുണ പ്രഖ്യാപിക്കല്‍ സ്റ്റേഡിയത്തിലുണ്ടാകും എന്നത് ഉറപ്പാണ്. എന്നാല്‍ അത് ഇന്ത്യന്‍ ടീമിലെ ഒരു താരത്തെയും അധിക്ഷേപിച്ചു കൊണ്ടാകരുത് എന്ന മുന്‍ കരുതല്‍ കൂടി ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്.
എന്തായാലും കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്ന നാലാമത്തെ രാജ്യാന്തര മത്സരമാണ് ഇത്. മൂന്ന് മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യ തോല്‍വി അറിഞ്ഞത്. ഓസ്‌ട്രേലിയക്കെതിരെ പരമ്പര 2-1ന് സ്വന്തമാക്കിയ ആവേശത്തിലിറങ്ങുന്ന ടീം ഇന്ത്യയ്ക്ക് അതിന്റെ എല്ലാ ആത്മ വിശ്വാസവും ഉണ്ട്.
https://www.facebook.com/Malayalivartha























