ആകാംക്ഷയോടെ ആരാധകര്‍..... ഇന്ത്യ-ദക്ഷിണാഫ്രിക്ക് ടി-20 ക്രിക്കറ്റ് മത്സരം ഇന്ന് ... ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അരങ്ങേറും, വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി, സ്റ്റേഡിയത്തിനുള്ളിലേക്കു വരുന്നവര്‍ പാസിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡും കരുതണം

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മത്സരത്തെ വരവേല്‍ക്കാനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു. അടുത്ത മാസം ഓസ്‌ട്രേലിയയില്‍ തുടങ്ങുന്ന ട്വന്റി-20 ലോകകപ്പിന്റെ അവസാനവട്ട തയ്യാറെടുപ്പ് എന്ന നിലയില്‍ രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യയും ടെംബ ബൗമ നയിക്കുന്ന ദക്ഷിണാഫ്രിക്കയും ഗൗരവത്തോടെ കാണുന്ന പരമ്പരയാണിത്.
ഓസ്‌ട്രേലിയയെ മൂന്ന് ട്വന്റി-20കളുടെ പരമ്പരയില്‍ 2-1ന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ജൂണില്‍ ഇന്ത്യയിലെത്തി അഞ്ച് ട്വന്റി-20കളുടെ പരമ്പര 2-2ന് സമനിലയിലാക്കി മടങ്ങിയ ശേഷം ദക്ഷിണാഫ്രിക്ക ഇംഗ്‌ളണ്ടിനും അയര്‍ലന്‍ഡിനുമെതിരെ പരമ്പരകള്‍ നേടിയിരുന്നു.
ഞായറാഴ്ച തന്നെ തിരുവനന്തപുരത്തെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം കഴിഞ്ഞ ദിവസങ്ങളില്‍ കാര്യവട്ടത്ത് പരിശീലനം നടത്തി. 2019ല്‍ ഇന്ത്യ എ ടീമിനെതിരെ ആറ് മത്സരങ്ങളില്‍ ഈ ഗ്രൗണ്ടില്‍ കളിച്ച പരിചയസമ്പത്തുമായാണ് നായകന്‍ ബൗമയടക്കമുള്ള മുന്‍നിര ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ വരുന്നത്.
തിങ്കളാഴ്ചയെത്തിയ ഇന്ത്യന്‍ ടീം ഇന്നലെ സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങി. ഗ്രീന്‍ഫീല്‍ഡിലെ മൂന്ന് മത്സരങ്ങളിലും കളിച്ചിട്ടുള്ള രോഹിത് ശര്‍മ്മ ആദ്യമായാണ് ഇവിടെ ഇന്ത്യയെ നയിക്കുന്നത്. വൈകുന്നേരം 4.30 മുതല്‍ സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശിക്കാം.
അതേസമയം ഇന്ന് ഉച്ചയ്ക്ക് മൂന്നു മുതല്‍ രാത്രി 12 വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
"
https://www.facebook.com/Malayalivartha