വമ്പന്‍ ജയം ബിസിസിഐഎ ഞെട്ടിച്ച് ക്യാപ്റ്റന്‍ സഞ്ജു

ന്യൂസീലന്‍ഡ് എ ടീമിനെതിരായ മൂന്നാം ഏകദിനത്തിലും വമ്പന്‍ ജയം നേടി ഇന്ത്യ എ ടീം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 284 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിന്റെ പോരാട്ടം 38.3 ഓവറില്‍ 178 റണ്‍സിന് അവസാനിച്ചു. ഇന്ത്യയ്ക്ക് 106 റണ്‍സ് വിജയം. ന്യൂസീലന്‍ഡിനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഡേന്‍ ക്ലീവര്‍ അര്‍ധസെഞ്ചറി നേടി (89 പന്തില്‍ 83). മറ്റു ബാറ്റര്‍മാര്‍ക്കൊന്നും തിളങ്ങാനാകാതെ പോയതോടെ കിവീസ് മൂന്നാം തോല്‍വി സമ്മതിച്ചു.
ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, തിലക് വര്‍മ, ഷാര്‍ദൂല്‍ താക്കൂര്‍ എന്നിവരുടെ അര്‍ധസെ!ഞ്ചറിക്കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. 68 പന്തുകള്‍ നേരിട്ട സഞ്ജു 54 റണ്‍സെടുത്തു പുറത്തായി. രണ്ടു സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ജേക്കബ് ഡഫിയുടെ പന്തില്‍ സഞ്ജു എല്‍ബി!ഡബ്ല്യു ആയി പുറത്താകുകയായിരുന്നു.
ഇന്ത്യ എ ടീമിനു വേണ്ടി മധ്യനിര താരം തിലക് വര്‍മയും ഷാര്‍ദൂല്‍ താക്കൂറും അര്‍ധസെഞ്ചറി തികച്ചു. 62 പന്തുകള്‍ നേരിട്ട തിലക് വര്‍മ 50 റണ്‍സെടുത്തു പുറത്തായി. 33 പന്തുകളില്‍നിന്ന് 51 റണ്‍സാണ് ഷാര്‍ദൂലിന്റെ സമ്പാദ്യം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ അഭിമന്യു ഈശ്വരനും ഇന്ത്യ എ ടീമിനായി തിളങ്ങി. 35 പന്തുകളില്‍നിന്ന് 39 റണ്‍സാണു താരം നേടിയത്. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ ഏഴു വിക്കറ്റിനും രണ്ടാം മത്സരത്തില്‍ നാലു വിക്കറ്റിനുമായിരുന്നു ഇന്ത്യന്‍ ജയം.
അതേസമയം ട്വന്റി 20 ലോകകപ്പ് ടീമില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താത്തതിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നാണ് ഇന്ത്യന്‍ മുന്‍താരവും സഞ്ജുവിന്റെ സുഹത്തുമായ റോബിന്‍ ഉത്തപ്പ പറഞ്ഞത്. സഞ്ജുവിന് ഇനിയും അവസരങ്ങള്‍ ലഭിക്കുമെന്നും ഉത്തപ്പ ന്യൂസിനോട് പറഞ്ഞു. ഫോമിലുള്ള സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ ആരാധകരും ചില മുന്‍താരങ്ങളും രൂക്ഷമായി വിമര്‍ശിക്കുമ്പോഴാണ് താരത്തിന് പ്രചോദനം നല്‍കുന്ന വാക്കുകളുമായി ഉത്തപ്പയുടെ കടന്നുവരവ്. കാര്യവട്ടത്ത് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന ആദ്യ ടി20ക്ക് മുന്നോടിയായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോട് റോബിന്‍ ഉത്തപ്പയുടെ പ്രതികരണം.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ചിട്ടും ഈവര്‍ഷം മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചിട്ടും ടി20 ലോകകപ്പ് ടീമില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അടുത്തിടെ വിന്‍ഡീസ്‌സിംബാബ്‌വെ പര്യടനങ്ങളിലും മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ സഞ്ജു മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയിരുന്നു. എന്നിട്ടും താരത്തെ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചില്ല. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയുന്നതിനെ പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരമായാണ് കാണുന്നതെന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. കാര്യവട്ടത്ത് മത്സരം നടക്കുമ്പോള്‍ പ്രതിഷേധിക്കരുതെന്ന് ആരാധകരോട് സഞ്ജു ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ ഇന്ന് അവസാനിച്ച ഏകദിന പരമ്പര സഞ്ജു സാംസണ്‍ നയിച്ച ഇന്ത്യന്‍ എ ടീം തൂത്തുവാരിയപ്പോള്‍ ബാറ്റ് കൊണ്ടും മലയാളി താരം തിളങ്ങിയിരുന്നു. ആദ്യ ഏകദിനത്തില്‍ സഞ്ജു 32 പന്തില്‍ 29* റണ്‍സും രണ്ടാം ഏകദിനത്തില്‍ 35 പന്തില്‍ 37 റണ്‍സും മൂന്നാമത്തെ ഏകദിനത്തില്‍ 68 പന്തില്‍ 54 റണ്‍സും നേടി. മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ സഞ്ജുവാണ്. പരമ്പരയിലെ ക്യാപ്റ്റന്‍സിബാറ്റിംഗ് മികവിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha























