വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ ട്വന്റി 20യിലും ആധിപത്യം ഉറപ്പിക്കാനിറങ്ങുന്നു

വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ ട്വന്റി 20യിലും ആധിപത്യം ഉറപ്പിക്കാന്‍ ഇന്നിറങ്ങുന്നു. അഞ്ചുമത്സര പരമ്പരയാണ്. ഇന്ന് ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് കളി.
മൂന്നാംഏകദിനത്തില്‍ 200 റണ്ണിന്റെ കൂറ്റന്‍ ജയത്തോടെ് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 352 റണ്‍ ലക്ഷ്യത്തിലേക്ക് ഒരുഘട്ടത്തിലും വിന്‍ഡീസിന് ആത്മവിശ്വാസത്തോടെ ബാറ്റ് വീശാനായില്ല. 35.3 ഓവറില്‍ 151ന് പുറത്താകുകയായിരുന്നു. 34 പന്തില്‍ 39 റണ്ണുമായി പുറത്താകാതെനിന്ന സ്പിന്നര്‍ ഗുദകേഷ് മോട്ടിയാണ് വിന്‍ഡീസിന്റെ സ്‌കോര്‍ 150ല്‍ എത്തിച്ചത്.
8-88 എന്ന നിലയില്‍നിന്ന് മോട്ടിയും അല്‍സാരി ജോസഫും (26) ചേര്‍ന്ന് 100 കടത്തുകയായിരുന്നു. ഇന്ത്യക്കുവേണ്ടി ശാര്‍ദുല്‍ ഠാക്കൂര്‍ നാല് വിക്കറ്റെടുത്തു. മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവിന് രണ്ട് വിക്കറ്റുണ്ട്.
എണ്‍പത്തഞ്ച് റണ്ണെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലായിരുന്നു മാന്‍ ഓഫ് ദി മാച്ച്. സഹ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ മാന്‍ ഓഫ് ദി സീരീസും. മൂന്ന് അര്‍ധസെഞ്ചുറികളുമായി 184 റണ്ണാണ് ഇടംകൈയന്‍ ഈ പരമ്പരയില്‍ നേടിയത്.മൂന്നാംഏകദിനം നടന്ന ടറൗബയില്‍തന്നെയാണ് ആദ്യ ട്വന്റി 20യും.
അതേസമയം രോഹിത് ശര്‍മയും വിരാട് കോഹ്ലിയും പരമ്പരയില്‍ ഇല്ല. ഹാര്‍ദിക് പാണ്ഡ്യയാണ് ക്യാപ്റ്റന്‍ . വിന്‍ഡീസിനെ നയിക്കുന്നത് റോവ്മാന്‍ പവലാണ്.
" f
https://www.facebook.com/Malayalivartha