ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് ട്വന്റി20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് ട്വന്റി20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. ഏകദിന ലോകകപ്പ് പരാജയത്തിന് ശേഷം ചെറുഫോര്‍മാറ്റിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ കഴിഞ്ഞ ദിവസം വിശാഖപട്ടണത്തുവച്ച് ഓസ്‌ട്രേലിയയെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.
സൂര്യകുമാര്‍ യാദവാണ് യുവതാരങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. വിക്കറ്റ് കീപ്പര്‍ മാത്യുവേഡ് നയിക്കുന്ന ഓസീസ് ടീമില്‍ ലോകകപ്പില്‍ കളിച്ച ട്രാവിസ് ഹെഡ്,ഗ്‌ളെന്‍ മാക്‌സ്‌വെല്‍,സ്റ്റീവന്‍ സ്മിത്ത്,ആദം സാംപ തുടങ്ങിയവര്‍ അണിനിരക്കുന്നു.
ഇരുടീമുകളും ഇന്നലെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെത്തി പരിശീലനം നടത്തി. കാര്യവട്ടം വേദിയാകുന്ന ആറാമത്തെ അന്താരാഷ്ട്ര മത്സരമാണിത്. നേരത്തേ മൂന്ന് ട്വന്റി20 മത്സരങ്ങളും രണ്ട് ഏകദിനങ്ങളും ഇവിടെ നടന്നിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha