രണ്ടാം ട്വന്റി-20 മത്സരം.... ഓസ്‌ട്രേലിയയെ 44 റണ്‍സിന് കീഴടക്കി ഇന്ത്യ; ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ സൂര്യകുമാറും സംഘവും 235/4 എന്ന സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ ഓസീസിന്റെ മറുപടി 20 ഓവറില്‍ 191/9ല്‍ ഒതുങ്ങുകയായിരുന്നു

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഓസ്‌ട്രേലിയയെ 44 റണ്‍സിന് കീഴടക്കി ഇന്ത്യ അഞ്ചുമത്സരപരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തി. ഇന്ന് ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ സൂര്യകുമാറും സംഘവും 235/4 എന്ന സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ ഓസീസിന്റെ മറുപടി 20 ഓവറില്‍ 191/9ല്‍ ഒതുങ്ങുകയായിരുന്നു.
ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളിന്റെയും (25 പന്തുകളില്‍ 53), റിതുരാജ് ഗെയ്ക്ക്വാദിന്റെയും(43 പന്തുകളില്‍ 58),ഫസ്റ്റ് ഡൗണ്‍ ഇഷാന്‍ കിഷന്റെയും (32 പന്തുകളില്‍ 52) അര്‍ദ്ധസെഞ്ച്വറികളാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് അടിത്തറയിട്ടത്. 10 പന്തുകളില്‍ 19 റണ്‍സ് നേടി നായകന്‍ സൂര്യകുമാര്‍ യാദവും ഒന്‍പത് പന്തുകളില്‍ പുറത്താകാതെ 31 റണ്‍സ് നേടി റിങ്കു സിംഗും അവസാന ഓവറുകളില്‍ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തി. ഓസീസിനായി മാര്‍ക്കസ് സ്റ്റോയ്‌നിസും (45), ടിം ഡേവിഡും (37),നായകന്‍ മാത്യു വേഡും (42 നോട്ടൗട്ട്) പൊരുതിനോക്കിയെങ്കിലും മൂന്ന് വിക്കറ്റ് വീതം നേടിയ രവി ബിഷ്‌ണോയ്യും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റുമായി അക്ഷര്‍ പട്ടേലും മുകേഷ് കുമാറും അര്‍ഷ്ദീപ് സിംഗും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
വിശാഖപട്ടണം വേദിയായ ആദ്യ ട്വന്റി 20യില്‍ ടീം ഇന്ത്യ രണ്ട് വിക്കറ്റിന് വിജയിച്ചിരുന്നു. സ്‌കോര്‍: ഓസ്ട്രേലിയ- 208/3 (20), ഇന്ത്യ- 209/8 (19.5). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസിന് വെടിക്കെട്ട് സെഞ്ചുറിവീരന്‍ ജോഷ് ഇന്‍ഗ്ലിന്റെ (50 പന്തില്‍ 110) കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ നേടാനായി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ടീം ഇന്ത്യ 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നാലാമനായി ക്രീസിലെത്തി 42 പന്തില്‍ 80 റണ്‍സുമായി തിളങ്ങിയ നായകന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ വിജയശില്‍പി. ഇഷാന്‍ കിഷന്‍ 39 പന്തില്‍ 58 ഉം യശസ്വി ജയ്സ്വാള്‍ 8 പന്തില്‍ 21 ഉം റിങ്കു സിംഗ് 14 പന്തില്‍ 22* ഉം റണ്‍സുമായും തിളങ്ങി. കഴിഞ്ഞ ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരെ രാജ്യാന്തര ഏകദിനത്തിലെ ഏറ്റവും വലിയ ജയം ഇന്ത്യ കുറിച്ച തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തിലെ അതേ പിച്ചില്‍ തന്നെയാണ് മത്സരം. ആകെ 5 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
https://www.facebook.com/Malayalivartha