മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇടം നേടി ഇന്ത്യന്‍ ടീമില്‍.... ടി20യും ഏകദിനവും ടെസ്റ്റും ഉള്‍പ്പെടുന്നതാണ് പര്യടനം

മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇടം നേടി ഇന്ത്യന്‍ ടീമില്‍.... ടി20യും ഏകദിനവും ടെസ്റ്റും ഉള്‍പ്പെടുന്നതാണ് പര്യടനം .ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിലാണ് താരം ഇടംനേടിയത്.
ഏകദിന ടീമിനെ കെഎല്‍ രാഹുലും ടി20യില്‍ സൂര്യകുമാര്‍ യാദവും ടീമിനെ നയിക്കും. രോഹിത് ശര്‍മയും വിരാട് കോലിയും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേള ആവശ്യപ്പെട്ടതിനാല്‍ ഇരുവരെയും ഏകദിനട്വന്റി 20 ടീമുകളിലേക്ക് പരിഗണിച്ചിട്ടില്ല.
ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇരുവരുമുണ്ട്. മുഹമ്മദ് ഷമിയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും താരം ചികിത്സയിലായതിനാല്‍ കളിക്കുന്ന കാര്യത്തില്‍ വ്യക്തതയില്ല.
ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, മൊഹമ്മദ് സിറാജ് എന്നിവര്‍ ടി20യിലേക്ക് തിരിച്ചുവരും. നിലവില്‍ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഇവര്‍ ടീമിലില്ല. അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്നലെ വൈകീട്ടാണ് ടീമിനെ പ്രഖ്യാപിച്ചത്.
"
https://www.facebook.com/Malayalivartha