പ്രതീക്ഷയോടെ ആരാധകര്‍... ഇന്ത്യ ഓസ്‌ട്രേലിയ നാലാം ട്വന്റി 20 ഇന്ന് റായ്പൂരില്‍...പരമ്പര പിടിക്കാനൊരുങ്ങി ഇന്ത്യ, ആവേശ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങാനൊരുങ്ങി ഓസ്‌ട്രേലിയ

പ്രതീക്ഷയോടെ ആരാധകര്‍... ഇന്ത്യ ഓസ്‌ട്രേലിയ നാലാം ട്വന്റി 20 ഇന്ന് റായ്പൂരില്‍...പരമ്പര പിടിക്കാനൊരുങ്ങി ഇന്ത്യ, ആവേശ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങാനൊരുങ്ങി ഓസ്‌ട്രേലിയ.
വൈകുന്നേരം ഏഴിനാണ് മത്സരം ആരംഭിക്കുക. റായ്പൂരില്‍ ആറരയ്ക്ക് ടോസ് വീഴും. നാലാം ടി20 ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് സൂര്യകുമാറും സംഘവും ഇറങ്ങുന്നത്. റായ്പൂര്‍ സ്‌റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ട്വന്റി മത്സരം ത്രില്ലര്‍ പോരാട്ടമാകുമെന്നുറപ്പ്. ഗുവാഹത്തിയിലെ മൂന്നാം ടി20യില്‍ 222 റണ്‍സുണ്ടായിട്ടും പ്രതിരോധിക്കാന്‍ പറ്റാത്ത ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ ഇന്ന് മാറ്റങ്ങള്‍ ഉറപ്പിക്കാം.
കല്ല്യാണത്തിനായി മൂന്നാം ട്വന്റി 20യില്‍ നിന്ന് അവധിയെടുത്ത പേസര്‍ മുകേഷ് കുമാര്‍ തിരിച്ചെത്തുന്നത് ഡെത്ത് ബൗളിംഗിന് മൂര്‍ച്ച വര്‍ദ്ധിപ്പിക്കും. അവസാന രണ്ട് മത്സരങ്ങള്‍ക്കായി ടീമിലെടുത്ത ദീപക് ചഹാറും ഇലവനില്‍ ഇടം ഉറപ്പിക്കുന്നു.
മൂന്നാം പേസറായി ആവേശ് ഖാന് അവസരം കിട്ടാനാണ് സാധ്യത. അതേസമയം ബാറ്റിംഗില്‍ ഒരു മാറ്റം ഉറപ്പ്. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തോടുകൂടി ശ്രേയസ് അയ്യര്‍ തിരിച്ചെത്തുമ്പോള്‍ തിലക് വര്‍മ്മയ്ക്കായിരിക്കും അവസരം നഷ്ടമാവുക. ഏകദിന ലോകകപ്പ് കളിച്ച താരങ്ങളായ ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ജോഷ് ഇന്‍ഗ്ലിസ് തുടങ്ങിയവര്‍ നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഓസീസ് ടീമില്‍ അടിമുടി മാറ്റമുണ്ടാകും.
"
https://www.facebook.com/Malayalivartha