Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിന് ജയത്തുടക്കം...

21 JANUARY 2024 08:06 AM IST
മലയാളി വാര്‍ത്ത

അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിന് ജയത്തുടക്കം. 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാ ടീമിനെ 45.5 ഓവറില്‍ 167 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ 84 റണ്‍സിന്റെ ത്രില്ലര്‍ ജയം സ്വന്തമാക്കി.

കഴിഞ്ഞ മാസം നടന്ന അണ്ടര്‍ 19 ഏഷ്യാകപ്പ് സെമിയില്‍ തോല്‍പിച്ചതിന് മധുര പ്രതികാരം ബംഗ്ലാദേശിനോട് വീട്ടാന്‍ ഇതോടെ ഇന്ത്യക്കായി. സ്‌കോര്‍: ഇന്ത്യ- 251/7 (50), ബംഗ്ലാദേശ്- 167 (45.5).

നാല് വിക്കറ്റുമായി സൗമി കുമാര്‍ പാണ്ഡേയാണ് ഇന്ത്യയുടെ വിജയശില്‍പികളിലൊരാള്‍. അര്‍ധസെഞ്ചുറിയുമായി ആദര്‍ശ് സിംഗ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് അണ്ടര്‍ 19 ടീമിനായി മുഹമ്മദ് ഷിഹാബ് ജയിംസ് (77 പന്തില്‍ 54), അരീഫുള്‍ ഇസ്ലം (71 പന്തില്‍ 41) എന്നിവരെ മാത്രമെ തിളങ്ങാന്‍ ഇന്ത്യന്‍ ബൗളിംഗ് നിര അനുവദിച്ചുള്ളൂ. ഓപ്പണര്‍മാരായ അഷിഖൂര്‍ റഹ്മാന്‍ ഷിബ്ലിയും ജിഷാന്‍ അലമും 14 റണ്‍സ് വീതമെടുത്ത് പുറത്തായപ്പോള്‍ ചൗധരി എംഡി റിസ്വാന്‍ പൂജ്യത്തിലും അഹ്റാര്‍ ആമിന്‍ 5നും നായകന്‍ മഹ്ഫുസൂര്‍ റഹ്മാന്‍ റാബി 4ലും റൊഹാനത് ദൗല ബോര്‍സന്‍ ഗോള്‍ഡന്‍ ഡക്കായും വീണു. എംഡി ഇഖ്ബാല്‍ ഹൊസൈന്‍ പൂജ്യത്തിലും മറൂഫ് മൃഥ 1നും മടങ്ങിയതോടെ 45.5 ഓവറില്‍ ബംഗ്ലാദേശിന്റെ പതനം പൂര്‍ത്തിയായി.

ഇന്ത്യക്കായി സൗമി പാണ്ഡേ നാലും മുഷീര്‍ ഖാന്‍ രണ്ടും അര്‍ഷിന്‍ കുല്‍ക്കര്‍ണിയും രാജ് ലംബാനിയും പ്രിയാന്‍ഷു മോളിയയും ഓരോ വിക്കറ്റും നേടി. 9.5 ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സൗമിയുടെ നാല് വിക്കറ്റ് പ്രകടനം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (35 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (58 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends