ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു...
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ തോല്‍വിയറിഞ്ഞ ഇന്ത്യ മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്.
കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് പകരം രജത് പടിദാര്‍, കുല്‍ദ്വീപ് യാദവ്, മുകേഷ് കുമാര്‍ എന്നിവര്‍ ടീമില്‍ ഇടംനേടി. സര്‍ഫ്രാസ് ഖാന് ടീമില്‍ എത്തിയേക്കുമെന്ന് കരുതിയെങ്കിലും പരിഗണിച്ചില്ല. ഇംഗ്ലണ്ട് ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസ് ബൗളര്‍ ജെയിംസ് ആന്ഡേഴ്സന് കളിക്കും. മാര്‍ക് വുഡിന് പകരമായാണ് ആന്ഡേഴ്സന് എത്തുക. പരിക്കിലുള്ള സ്പിന്നര്‍ ജാക്ക് ലീച്ച് കളിക്കില്ല. പകരം യുവ സ്പിന്നര്‍ ഷോയിബ് ബഷീര്‍ ടീമിലെത്തി. ആദ്യടെസ്റ്റില്‍ 28 റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ കടവുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
ടീം ഇന്ത്യ: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത്, ആര്. അശ്വിന്, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്
ഇംഗ്ലണ്ട് : സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്സ്, റെഹാന് അഹമ്മദ്, ടോം ഹാര്‍ട്ട്ലി, ഷോയിബ് ബഷീര്‍, ജെയിംസ് ആന്ഡേഴ്സണ്
https://www.facebook.com/Malayalivartha