Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍.... സൂപ്പര്‍ സിക്‌സ് റൗണ്ടിലെ രണ്ടാം മത്സരത്തില്‍ നേപ്പാളിനെ 132 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ ജയം

03 FEBRUARY 2024 06:03 AM IST
മലയാളി വാര്‍ത്ത

അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍. സൂപ്പര്‍ സിക്‌സ് റൗണ്ടിലെ രണ്ടാം മത്സരത്തില്‍ നേപ്പാളിനെ 132 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ ജയം. ക്യാപ്റ്റന്‍ ഉദയ് സഹാറന്റെയും സച്ചിന്‍ ദാസിന്റെയും സെഞ്ചുറി ബലത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 298 റണ്‍സ് വിജയലക്ഷ്യം നേപ്പാളിന് മറികടക്കാന്‍ കഴിഞ്ഞില്ല. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ നേപ്പാളിന് കഴിഞ്ഞുള്ളൂ.

33 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദേവ് ഖനാല്‍ ആണ് നേപ്പാള്‍ നിരയിലെ ടോപ് സ്‌കോറര്‍. ദര്‍ഗേഷ് ഗുപ്ത (29), അര്‍ജുന്‍ കുമാല്‍ (26), ദീപക് ബോഹറ (22), ആകാശ് ചന്ദ് (19) എന്നിവരും രണ്ടക്കം കടന്നു. ഉത്തം താപ്പ മാഗര്‍ (8), ബിഷല്‍ ബിക്രം, ഗുല്‍സന്‍ ഝാ (ഇരുവരും ഒന്ന്), ദീപക് ദുമ്രെ, ദീപേശ് കാന്‍ഡല്‍ (ഇരുവരും പൂജ്യം), സുഭാഷ് ഭന്ദരി (5) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.

ഇന്ത്യക്കുവേണ്ടി സൗമി പാണ്ഡി (4), അര്‍ഷിന്‍ കുല്‍ക്കര്‍ണി (രണ്ട്), രാജ് ലിംബാനി, ആരാധ്യ ശുക്ല, മുരുഗന്‍ അഭിഷേക് എന്നിവര്‍ ഓരോന്നു വീതവും വിക്കറ്റുകള്‍ വീഴ്ത്തി.നേരത്തേ ഇന്ത്യ നേപ്പാളിനു മുന്നില്‍ 298 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയിരുന്നത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ഉദയ് സഹറാന്റെ തീരുമാനങ്ങളെ ശരിവയ്ക്കും വിധമായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. 50 ഓവറില്‍ 297 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം. ഉദയ് സഹറാന്റെയും സച്ചിന്‍ ദാസിന്റെയും സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (33 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (56 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends