അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് കിരീടപ്പോരാട്ടം...
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് കിരീടപ്പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ഓസ്ട്രേലിയയാണ് ഫൈനലിലെ എതിരാളികള്‍.
ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. സാറ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി+ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. ആറാം കിരീടത്തിനരികെയുള്ള ഇന്ത്യ തുടര്‍ച്ചയായ അഞ്ചാം ഫൈനലിനാണ് ഇറങ്ങുന്നത്. നിലവിലെ ചാമ്പ്യന്മാരുടെ അവസാന കടമ്പ കരുത്തരായ ഓസ്ട്രേലിയയാണ്.
2018നുശേഷം ആദ്യമായാണ് ഓസീസ് കിരീടപ്പോരാട്ടത്തിനിറങ്ങുന്നത്. 2010ല്‍ മിച്ചല്‍ മാര്‍ഷിന്റെ കീഴിലാണ് ഓസീസ് അവസാനമായി അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം നേടിയത്.
ഇന്ത്യ സെമിയില്‍ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയ പാകിസ്ഥാനെയും തോല്പിച്ചു. തോല്‍വിയുടെ വക്കില്‍ നിന്ന് പൊരുതിക്കയറിയ ഇരുടീമിന്റെയും കരുത്ത് വ്യക്തമാക്കുന്നതായിരുന്നു സെമിഫൈനല്‍ പോരാട്ടം.
"
https://www.facebook.com/Malayalivartha