ഇന്ത്യക്ക് ഇന്നു മുതല്‍ ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റ്...

ഇന്ത്യക്ക് ഇന്നു മുതല്‍ ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റ്. അഞ്ച് മത്സര പരമ്പരയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഇരു ടീമിനും മുന്നേറാനുള്ള അവസരമാണിത്.
സീനിയര്‍ ബാറ്റര്‍മാരായ വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അഭാവവും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിറംമങ്ങിയ പ്രകടനങ്ങളും ഇന്ത്യയെ അലട്ടുന്നു്. റണ്‍സൊഴുകുമെന്ന് കണക്കുകൂട്ടുന്ന പിച്ചില്‍ പുതുമുഖങ്ങളെക്കൂടി പരീക്ഷിക്കാനൊരുങ്ങുകയാണ് ആതിഥേയര്‍.
ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടിയിട്ടും ദേശീയ ടീമിലേക്കുള്ള വിളി വൈകിയ സര്‍ഫറാസ് ഖാനെ രണ്ടാം ടെസ്റ്റ് മുതല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രേയസ് കൂടി പരിക്കേറ്റ് പുറത്തായതോടെ സര്‍ഫാസ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. വിശാഖപട്ടണത്ത് കളിച്ച രജത് പാട്ടിദാറും സര്‍ഫറാസും മധ്യനിരയിലുണ്ടാവുമെന്നാണ് കരുതുന്നത്.
പരിക്ക് ഭേദമായി തിരിച്ചെത്തിയ രവീന്ദ്ര ജദേജ പ്ലേയിങ് ഇലവനിലുണ്ടാവും. മിന്നും ഫോമിലുള്ള പേസര്‍ ജസ്പ്രീത് ബുംറ ബൗളിങ് നയിക്കും.
https://www.facebook.com/Malayalivartha
























