രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്ങ്.. ടോസ് നേടിയ നായകന് രോഹിത് ശര്‍മ്മ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു, ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസ് ഖാനും ധ്രുവ് ജുറേലിനും അരങ്ങേറ്റം
രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്ങ്. ടോസ് നേടിയ നായകന് രോഹിത് ശര്‍മ്മ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസ് ഖാനും ധ്രുവ് ജുറേലിനും അരങ്ങേറ്റം. പരിക്കുഭേദമായെത്തിയ രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച രജിത് പടീദാറും ടീമില്‍ ഇടം നിലനിര്‍ത്തി. വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന് പകരമാണ് ധ്രുവ് ജുറേല്‍ ടീമിലെത്തിയത്. ഇന്ത്യന്‍ ഇലവന് ഇപ്രകാരമാണ്: രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പടീദാര്‍, സര്‍ഫറാസ് ഖാന്, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, ആര് അശ്വിന്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ
ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. യുവ സ്പിന്നര്‍ ഷുഐബ് ബഷീറിന് പകരം മാര്‍ക്ക് വുഡ് കളിക്കും. രണ്ടാം ടെസ്റ്റില്‍ വുഡ് കളിച്ചിരുന്നില്ല. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്സണൊപ്പം വുഡ് ഇംഗ്ലീഷ് പേസാക്രമണത്തെ നയിക്കും.
"
https://www.facebook.com/Malayalivartha