Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..


സങ്കടക്കാഴ്ചയായി... പനവൂർ ചുള്ളാളത്ത് സുഹൃത്ത് ഓടിച്ച ടിപ്പർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാ‌രന് ദാരുണാന്ത്യം


  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...

 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് രണ്ടാം വിജയം....

27 MARCH 2024 07:17 AM IST
മലയാളി വാര്‍ത്ത

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് രണ്ടാം വിജയം. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 63 റണ്‍സിനാണ് ചെന്നൈ വിജയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ സാധിച്ചുളളൂ.

37 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ടൈറ്റന്‍സിന്റെ ടോപ് സ്‌കോറര്‍. ചെന്നൈക്കായി ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ശിവം ദുബെ (51), റുതുരാജ് ഗെയ്കവാദ് (46), രചിന്‍ രവീന്ദ്ര (46) എന്നിവരുടെ ഇന്നിങ്‌സാണ് ചെന്നൈയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് രചിന്‍ രവീന്ദ്രയും നായകന്‍ ഋതുരാജ് ഗെയ്ക്വാദും മികച്ച തുടക്കമാണ് നല്‍കിയത്. 5.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 62 കടത്തി.

20 പന്തില്‍ 46 റണ്‍സ് നേടിയ രചിണ്‍ റാഷിദ് ഖാന്റെ പന്തില്‍ സാഹയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. പിന്നീട് ഋതുരാജും രഹാനെയും ടീം സ്‌കോര്‍ അനായാസം 100 കടത്തി. 11ാമത്തെ ഓവറില്‍ സ്‌പെന്‍സര്‍ ജോണ്‍സണ്‍ 36 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ നായകനെ പുറത്താക്കി. സ്‌കോര്‍ 127 ല്‍ നില്‍ക്കെ രഹാനെ(12 പന്തില്‍ 12) പുറത്തായി.

പിന്നീടെത്തിയ ശിവം ദുബെ വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത് 23 പന്തില്‍ അര്‍ധശതകത്തോടെ 51 റണ്‍സ് നേടിയ താരം 5 സിക്‌സും 2 ബൗണ്ടറികളും നേടി. ഡാരില്‍ മിച്ചലുമായി ചേര്‍ന്ന് ദുബെ ടീം സ്‌കോര്‍ 184 ല്‍ എത്തിച്ചു.19മത്തെ ഓവറില്‍ റാഷിദ് ഖാന്റെ ഓവറിലാണ് ദുബെ പുറത്താകുന്നത്.

6 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത സമീര്‍ റിസ്വിയെ മോഹിത് ശര്‍മയാണ് പുറത്താക്കിയത്. 20 പന്തില്‍ നിന്ന് 24 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ റണ്ണൗട്ടി പുറത്തായി. ജഡേജ 3 പന്തില്‍ നിന്ന് 7 റണ്‍സ് നേടി.150-ാം മത്സരത്തില്‍ ഛേത്രിയുടെ ഗോള്‍ വിഫലമായി; ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയെ തോല്‍പ്പിച്ച് അഫ്ഗാനിസ്ഥാന്‍ മറുപടി ബാറ്റിങ്ങില്‍ മൂന്നാം ഓവറില്‍ തന്നെ എട്ട് റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി.

വൈകാതെ വൃദ്ധിമാന്‍ സാഹയും (21). തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഗുജറാത്തിന് ആയതുമില്ല. സായിക്ക് പിന്നാലെ വിജയ് ശങ്കര്‍ (12), ഡേവിഡ് മില്ലര്‍ (21), അസ്മതുള്ള ഓമര്‍സായ് (11), രാഹുല്‍ തെവാട്ടിയ (6), റാഷിദ് ഖാന്‍ (1) എന്നിവര്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഉമേഷ് യാദവ് (10), സ്പെന്‍സര്‍ ജോണ്‍സണ്‍ (5) പുറത്താവാതെ നിന്നു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (6 minutes ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (17 minutes ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (32 minutes ago)

കൊച്ചിയില്‍ പാര്‍ക്ക് പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നു  (41 minutes ago)

തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (59 minutes ago)

KERALA POLICE മെറ്റേണിറ്റി യൂണിഫോം;  (1 hour ago)

വിവാഹം വേണ്ടെന്നുവച്ചതിന് കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്  (1 hour ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (1 hour ago)

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):  (1 hour ago)

മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് സന്നിധാനത്ത് അനുമതി നിഷേധിച്ച് വനംവകുപ്പ്  (1 hour ago)

IRAN -US പൗരന്മാരോട് ആഹ്വാനം ചെയ്ത് ഇറാന്‍  (1 hour ago)

മോഹൻലാൽ- തരൂൺമൂർത്തി ചിത്രം 'അതിമനോഹര'ത്തിന്റെ ശബരിമല സന്നിധാനത്തെ ഷൂട്ടിങിന് അനുമതിയില്ല...  (1 hour ago)

നിഫ്റ്റി 24,300ലേക്ക് താഴ്ന്ന നിലയിൽ ...  (1 hour ago)

സപ്ലൈക്കോയുടെ ഓണം ഫെയറിന് തുടക്കമായി.... ആയിരം രൂപക്ക് 21 ഇനങ്ങളടങ്ങിയ കിറ്റ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.... പവന് 400രൂപയുടെ വർദ്ധനവ്  (2 hours ago)

Malayali Vartha Recommends