Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, മകരം രാശിക്കാർക്ക് ജാഗ്രത!


കുടുംബത്തിൽ തീരുമാനങ്ങൾ നിർണ്ണായകം; കുംഭം രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക.


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..

കൊല്‍ക്കത്തയിലെ അറിയപ്പെടുന്ന മോഡലായിരുന്ന ഹസിൻ സിനിമയില്‍ വലിയ താരമാകണമെന്ന് ആഗ്രഹിച്ചു; നീണ്ട കല പ്രണയത്തിനൊടുവിൽ ആദ്യ വിവാഹം, രണ്ട് പെണ്മക്കളുടെ അമ്മയായിരിക്കെ വിവാഹ മോചനം നേടി മുഹമ്മദ് ഷമിയുടെ ജീവിത നായികയായി! പക്ഷെ ആ വേർപിരിയൽ എന്തിന് വേണ്ടിയായിരുന്നു? മുൻ ഭർത്താവിന്റെ വെളിപ്പെടുത്തൽ ഹസിന്‍ ജഹാന് തിരിച്ചടിയാകുന്നു...

12 MARCH 2018 02:47 PM IST
മലയാളി വാര്‍ത്ത

ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ നടത്തിയ ആരോപണങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചടുത്തോളം ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ക്രിക്കറ്റ് ജീവിതം തന്നെ അപകടത്തിലാക്കിയ ആരോപണങ്ങള്‍ക്ക് പിന്നാലെ ക്രിമിനല്‍ കേസും താരം നേരിടുകയാണ്. ഇതിനിടെ ഹസിന്‍ ജഹാനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി മുന്‍ ഭര്‍ത്താവ്.

ആദ്യ വിവാഹത്തില്‍ ഹസിന് രണ്ട് പെണ്‍മക്കളാണുള്ളത്. അവരുമായി ഹസിന്‍ സ്ഥിരമായി സംസാരിക്കാറുണ്ടെന്ന് മുന്‍ ഭര്‍ത്താവ് പറയുന്നു.’ആഴ്ച്ചയില്‍ രണ്ടോ മൂന്നോ വട്ടം അവരുമായി അവള്‍ സംസാരിക്കാറുണ്ട്. മൂത്തയാള്‍ പത്താം ക്ലാസിലും രണ്ടാമത്തെയാള്‍ ആറാം ക്ലാസിലുമാണ്. ‘ മുന്‍ ഭര്‍ത്താവ് സെയ്ഫുദ്ദീന്‍ പറയുന്നു.

മുഹമ്മദ് ഷമിയുമായുള്ള വിവാഹത്തിന് മുന്‍പ് കൊല്‍ക്കത്തയിലെ അറിയപ്പെടുന്ന മോഡലായിരുന്നു ഹസിന്‍ ജഹാന്‍. ഐപിഎല്‍ മത്സരങ്ങളില്‍ ചിയര്‍ ലീഡര്‍ കൂടിയായിരുന്നു അക്കാലത്ത് ഹസിന്‍ ജഹാന്‍. സിനിമയില്‍ വലിയ താരമാകണം എന്നായിരുന്നു ഹസിന്‍ ജഹാന്റെ ആഗ്രഹമെങ്കിലും അത് സാധ്യമായില്ല. ഐപിഎല്‍ കാലത്താണ് ഷമിയുമായി ഹസിന്‍ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. രണ്ട് വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് ഇരുവരും 2012ല്‍ വിവാഹിതരാകുന്നത്. അതോടെ ഹസിന്‍ ജഹാന്‍ തന്റെ മോഡലിംഗ് കരിയറും ജോലിയും ഉപേക്ഷിച്ചു.

ഷമിയുമായുള്ള വിവാഹം നടക്കുമ്പോള്‍ ഹസിന്‍ ജഹാന്‍ വിവാഹ മോചിതയും രണ്ട് കുട്ടികളുടെ അമ്മയും ആയിരുന്നു. രണ്ട് പെണ്‍കുട്ടികളായിരുന്നു വിവാഹസമയത്ത് ഹസിന്‍ ജഹാന് ഉണ്ടായിരുന്നത്. ആദ്യ വിവാഹ ബന്ധം പല കാരണങ്ങള്‍ കൊണ്ടും അധികനാളുകള്‍ നീണ്ടു നിന്നിരുന്നില്ല. എസ്‌കെ സൈഫുദ്ദീനാണ് ഹസിന്‍ ജഹാന്റെ ആദ്യ ഭര്‍ത്താവ്. എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍ ഭാര്യയെക്കുറിച്ച് സൈഫുദ്ദീന്‍ പ്രതികരിച്ചിരിക്കുന്നത്. ഇവരുടെ വിവാഹബന്ധത്തിലുള്ള രണ്ട് പെണ്‍മക്കളും താമസിക്കുന്നത് സൈഫുദ്ദീനൊപ്പമാണ്.

ഹസിന്‍ ജഹാന്റെ മൂത്ത മകള്‍ പത്താം ക്ലാസുകാരിയാണ്. ഇളയ മകള്‍ ആറാം ക്ലാസ്സിലും പഠിക്കുന്നു. രണ്ട് മക്കളേയും ഹസിന്‍ ജഹാന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഫോണില്‍ വിളിച്ച് സംസാരിക്കുമെന്ന് സൈഫുദ്ദീന്‍ പറയുന്നു. ഹസിന്‍ ജഹാനുമായുള്ള സൈഫുദ്ദീന്റെ വിവാഹവും പ്രണയ വിവാഹം ആയിരുന്നു. ഹസിന്‍ ജഹാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സൈഫുദ്ദീന്‍ ആദ്യമായി പ്രണയാഭ്യര്‍ത്ഥ്യന നടത്തിയത്. അക്കാലത്ത് ഹസിന്‍ ജഹാന്‍ പഠനത്തിലും കായിക മത്സരങ്ങളിലും മുന്നിലായിരുന്നുവെന്ന് സൈഫുദ്ദീന്‍ ഓര്‍ക്കുന്നു.

ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് സൈഫുദ്ദീന്‍ ഹസിന്‍ ജഹാനെ വിവാഹം കഴിക്കുന്നത്. 2002ലായിരുന്നു ഇരുവരുടേയും വിവാഹം. 2010ല്‍ ഹസിന്‍ ജഹാന്‍ സൈഫുദ്ദീനില്‍ നിന്നും വിവാഹ മോചനം നേടി. എന്തിനാണ് ഹസിന്‍ ജഹാന്‍ വിവാഹ മോചനം നേടിയത് എന്ന ചോദ്യത്തിന് സൈഫുദ്ദീന് മറുപടിയില്ല. തന്നെ എന്തിനാണ് ഉപേക്ഷിച്ച് എന്ന് ഹസിന്‍ ജഹാന് മാത്രമേ അറിയൂ എന്ന് സൈഫുദ്ദീന്‍ പറയുന്നു.

തങ്ങള്‍ തമ്മില്‍ പലപ്പോഴായി വഴക്കുകള്‍ ഉണ്ടായിട്ടുണ്ടെന്ന് സൈഫുദ്ദീന്‍ തുറന്ന് സമ്മതിക്കുന്നു.എന്നാല്‍ ഹസിന്‍ ജഹാന് സ്വന്തം കാലില്‍ നില്‍ക്കണമെന്നും സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നുവെന്നും സൈഫുദ്ദീന്‍ പറയുന്നു. എന്നാല്‍ വിവാഹ മോചനത്തിന് ശേഷം തനിക്ക് ഹസിന്‍ ജഹാനുമായി ഒരു ബന്ധവും ഇല്ലെന്നും അവരുടെ വ്യക്തി ജീവിതത്തില്‍ താന്‍ ഇടപെടില്ലെന്നും സൈഫുദ്ദീന്‍ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനരുങ്ങി ഇ. ശ്രീധരൻ  (9 minutes ago)

മുഖ്യമന്ത്രിയുടെ വി.ഡി. സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു...  (16 minutes ago)

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും...  (20 minutes ago)

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (40 minutes ago)

അട്ടപ്പാടി മധുകൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്...  (1 hour ago)

മംഗള കർമ്മങ്ങളും മികച്ച ധനനേട്ടവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം നാളെ.... ഔദ്യോഗിക ഫല പ്രഖ്യാപനം മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിക്കും  (2 hours ago)

സംസ്ഥാനത്ത് ബലിപെരുന്നാൾ രണ്ട് ദിവസം അവധി...  (2 hours ago)

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത....  (2 hours ago)

സൗഹൃദങ്ങളിൽ ചതി പറ്റാൻ സാധ്യത; വൃശ്ചികം രാശിക്കാർക്ക് ജാഗ്രതാ നിർദ്ദേശം.  (2 hours ago)

കേരളത്തിലെ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായികൂടി കാഴ്ച നടത്തും.... വിവിധ പദ്ധതികളിലെ കേന്ദ്ര സഹായം, ജി.എസ്.ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചേക്ക  (3 hours ago)

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (7 hours ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends