Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, മകരം രാശിക്കാർക്ക് ജാഗ്രത!


കുടുംബത്തിൽ തീരുമാനങ്ങൾ നിർണ്ണായകം; കുംഭം രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക.


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയിലേക്ക് മാറ്റി

19 MARCH 2018 11:34 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് അറിയിച്ചിരുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയിലേക്ക് മാറ്റി. നവംബര്‍ ഒന്നിനാണ് മത്സരം. കേരളാ ക്രിക്കറ്റ് അസോസിയേഷനും സ്‌റ്റേഡിയം ഉടമകളായ ഗ്രേറ്റര്‍ കൊച്ചി ഡെവലപ്പ്‌മെന്റ് അതോറിറ്റി(ജി.സി.ഡി.എ)യും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വേദി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലേക്ക് മാറ്റാന്‍ തീരുമാനമായത്. മത്സരത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ ഉറപ്പ് നല്‍കി.
നേരത്തെ ഈ മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ നവംബറില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ നടന്ന ട്വന്റി 20 മത്സരത്തില്‍ വന്‍ ജനപങ്കാളിത്തമാണ് അന്നുണ്ടായിരുന്നത്.

സ്‌റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരം കനത്ത മഴമൂലം എട്ടോവറാക്കി ചുരുക്കിയെങ്കിലും വന്‍ ആവേശത്തിലാണ് അവസാനിച്ചത്. മത്സരത്തിന്റെ സംഘാടനവും സ്‌റ്റേഡിയത്തിന്റെ മികവും അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. നവംബര്‍ ഒന്നിന് നിശ്ചയിച്ച് മത്സരത്തിന് വേണ്ടി തിരുവനന്തപുരത്തെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. നവംബറില്‍ തന്നെ കൊച്ചിയില്‍ ഐ.എസ്.എല്‍ മത്സരവും നടക്കുന്നത് കണക്കിലെടുത്തായിരുന്നു ഇത്.

എന്നാല്‍ ഒന്നിന് മറ്റൊന്നു തടസമാകില്ലെങ്കില്‍ ഐ.എസ്.എല്ലും ക്രിക്കറ്റും കൊച്ചിയില്‍ നടത്തണമെന്ന് ജി.സി.ഡി.എ നിലപാടെടുത്തതോടെ ഇന്ന് നടന്ന ചര്‍ച്ചയില്‍ കെ.സി.എ തീരുമാനം കൊച്ചിക്ക് അനുകൂലമാകുകയായിരുന്നു. എന്നാല്‍ ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് വേണ്ടി ക്രിക്കറ്റ് പിച്ച് മാറ്റിയ കൊച്ചിയിലെ സ്‌റ്റേഡിയത്തില്‍ നവംബറിന് മുമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുക കെ.സി.എക്ക് മുന്നില്‍ വെല്ലുവിളിയാണെന്നാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനരുങ്ങി ഇ. ശ്രീധരൻ  (9 minutes ago)

മുഖ്യമന്ത്രിയുടെ വി.ഡി. സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു...  (16 minutes ago)

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും...  (20 minutes ago)

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (40 minutes ago)

അട്ടപ്പാടി മധുകൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്...  (1 hour ago)

മംഗള കർമ്മങ്ങളും മികച്ച ധനനേട്ടവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം നാളെ.... ഔദ്യോഗിക ഫല പ്രഖ്യാപനം മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിക്കും  (2 hours ago)

സംസ്ഥാനത്ത് ബലിപെരുന്നാൾ രണ്ട് ദിവസം അവധി...  (2 hours ago)

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത....  (2 hours ago)

സൗഹൃദങ്ങളിൽ ചതി പറ്റാൻ സാധ്യത; വൃശ്ചികം രാശിക്കാർക്ക് ജാഗ്രതാ നിർദ്ദേശം.  (2 hours ago)

കേരളത്തിലെ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായികൂടി കാഴ്ച നടത്തും.... വിവിധ പദ്ധതികളിലെ കേന്ദ്ര സഹായം, ജി.എസ്.ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചേക്ക  (3 hours ago)

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (7 hours ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends