Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയാള്‍ നന്നായി കളിക്കുന്നു, ടീമിനെ ജയിപ്പിക്കുന്നു. പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല ;വിരാട് കോഹ്‌ലിയ്ക്ക് തുല്യനായ മികച്ച കളിക്കാരൻ ആരെന്ന് തുറന്നുപറഞ്ഞ് സൗരവ് ഗാംഗുലി

22 MARCH 2018 03:03 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ ക്രിക്കറ്റിന്റെ തലപ്പത്താണ് വിരാട് കോഹ്‌ലിക്ക് എല്ലാവരും നൽകിയിരിക്കുന്ന സ്ഥാനം. സച്ചിനെ പോലെ തന്നെ അല്ലെങ്കിൽ സച്ചിന് നൽകിയ സ്ഥാനങ്ങൾ ക്രിക്കറ്റ് ലോകം വിരാടിന് ചാർത്തി നൽകുന്നു.

ക്രിക്കറ്റ് ലോകത്ത് ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് കോഹ്ലി. കോഹ്ലിക്ക് തുല്യന്‍ കോഹ്ലിമാത്രം എന്നു വരെയാണ് പലരുടെയും വിലയിരുത്തല്‍. എന്നാല്‍ കോഹ്ലിക്ക് തുല്യനായി മറ്റൊരാള്‍ കൂടി ഇന്ത്യന്‍ ടീമിലുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സൗരവ് ഗാംഗുലി. അത് മറ്റാരുമല്ല ഇന്ത്യയുടെ ടെസ്റ്റിലെ തുറുപ്പു ചീട്ട് ചേതേശ്വര്‍ പൂജാരയാണ്.

 ‘കോഹ്ലിയെ പോലെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയുടെ റെക്കോര്‍ഡും മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്തതാണ്. അയാള്‍ നന്നായി കളിക്കുന്നു, ടീമിനെ ജയിപ്പിക്കുന്നു. പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. മികച്ച ടീമിനെ സംബന്ധിച്ചിടത്തോളം മൂന്നാം നമ്പറില്‍ കളിക്കാനിറങ്ങുന്ന താരവും ഏറ്റവും മികച്ചതായിരിക്കും. നേരത്തെ രാഹുല്‍ ദ്രാവിഡായിരുന്നു ആ സ്ഥാനത്ത്. ഇപ്പോള്‍ അവിടെ പൂജാരെയാണ്’ ദാദ പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന ഒരു പുസ്തകത്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിരാട് കോഹ്ലിയോളം തന്നെ പ്രധാനമാണ് ചേതേശ്വര്‍ പൂജാരയുടെ പൊസിഷനും പ്രകടനവും. എന്നാല്‍ അദ്ദേഹം പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നില്ല. അദ്ദേഹത്തിന്റെ ടെസ്റ്റ് റെക്കോര്‍ഡുകള്‍ നോക്കൂ. 57 ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം 14 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്’ ഗാംഗുലി ചൂണ്ടിക്കാട്ടി. തുടക്കത്തെ ആക്രമിച്ചു കളിക്കുന്നതിലല്ല, പന്തിനെ മനസിലാക്കി ആക്രമണത്തിലേക്ക് ചുവടുമാറ്റുന്നതുമാണ് ഗുണപ്രദമായ ശൈലിയെന്നും ദാദ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡച്ച്പടയുടെ തുടർച്ചയായ കുതിപ്പിന് വിരാമമിട്ട് അർജന്റീന വനിതാ ലോകഹോക്കി കിരീടം നേടി  (3 minutes ago)

ലോക് ഭവന് ചുറ്റുമുള്ള ഒരു കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു.... ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ സുരക്ഷ ശക്തമാക്കി പൊലീസ്  (20 minutes ago)

അറിഞ്ഞതൊന്നുമല്ല സത്യം ഹിമാലയത്തിൽ സംഭവിച്ചത് ഇത്..! ഭൂകമ്പഭൂപടത്തിൽ ഇന്ത്യയും...! മോർച്ചറിയിൽ കുന്നുകൂടി,ജാഗ്രത  (26 minutes ago)

തടാകം പിളർന്ന് വന്നതും ബാങ്ക് ലോക്കര്‍ ഒലിച്ചിറങ്ങി കോടികൾ തകര്‍ത്ത് നാട്ടുകാർ മൃതദേഹങ്ങൾ നടുറോഡിൽ പോസ്റ്റ്മാർട്ടം  (29 minutes ago)

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി വരുമാനത്തിൽ വൻവർദ്ധനവ്.... ചതയദിനത്തിൽ മാത്രം ലഭിച്ചത് എട്ട് കോടിയിലധികം രൂപ  (53 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് 356 വിവാഹങ്ങൾ... ദര്‍ശനവും വിവാഹ ചടങ്ങും സുഗമമായി നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കി ഗുരുവായൂര്‍ ദേവസ്വം  (1 hour ago)

വനിതാ ഹോക്കി ലോകകപ്പ്‌ അർജന്റീനയ്ക്ക്....  (1 hour ago)

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (2 hours ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (2 hours ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (2 hours ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (3 hours ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (3 hours ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (3 hours ago)

Malayali Vartha Recommends