Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

മുഹമ്മദ് ഷമിയെ ആശുപത്രിയിൽ കാണാനെത്തിയ ഭാര്യ ഹസിന്‍ ജഹാനെ താരം മടക്കി അയച്ചു

28 MARCH 2018 11:36 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കാണാന്‍ ഭാര്യ ഹസിന്‍ ജഹാന്‍ എത്തി. മകള്‍ക്കൊപ്പമായിരുന്നു ഹസിന്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഇവര്‍ക്കു നിരാശയോടെ മടങ്ങേണ്ടി വന്നു. ഹസിനെ കാണാന്‍ താല്‍പ്പര്യം ഇല്ല എന്നു ഷമി അറിയിക്കുകയായിരുന്നു. ഹസിന്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

‘പരുക്കേറ്റ് കിടക്കുന്ന ഷമിയെ കാണാനാണ് ഞാനെത്തിയത്. പക്ഷെ ഷമി എന്നെ കാണാന്‍ കൂട്ടാക്കിയില്ല. നിന്നെ കോടതിയില്‍ കണ്ടോളാം എന്നായിരുന്നു ഭീഷണി,’ ഷമിയെ കണ്ടതിന് ശേഷം ഹസിന്‍ മാധ്യമങ്ങളോട് പറഞ്ഞു. മകളോട് സംസാരിച്ച ഷമി ഹസിനോട് സംസാരിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഡെറാഡൂണില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള യാത്രക്കിടെയായിരുന്നു ഷമിയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഷമിയുടെ തലയ്ക്കായിരുന്നു പരിക്കേറ്റത്. ഇതിനു പിന്നാലെ ഷമിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഹസിന്‍ ജഹാന്‍ രംഗത്തെത്തുകയായിരുന്നു.

ഷമിയ്ക്ക് അപകടം പറ്റണമെന്ന് ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല, ഞാന്‍ പോരാടിയത് അദ്ദേഹം എന്നോട് ചെയ്തതിനെതിരെയാണ്. ശാരീരികമായി വേദനിക്കണമെന്ന് ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല. ഒരുപക്ഷേ അദ്ദേഹത്തിനെന്നെ ഭാര്യയായി വേണ്ടായിരിക്കും. പക്ഷേ എനിക്കിപ്പോഴും അദ്ദേഹത്തെ ഇഷ്ടമാണ്. അയാളെന്റെ ഭര്‍ത്താവാണ്.’ ഹസിന്‍ ജഹാന്‍ പറഞ്ഞു.

എത്രയും പെട്ടന്ന് പരിക്കുകള്‍ ഭേദപ്പെടട്ടെയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും ഹസിന്‍ പറഞ്ഞിരുന്നു. ‘ഞാനദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ച് കൊണ്ടേയിരിക്കുന്നുണ്ട്. പക്ഷേ എന്റെ ഫോണ്‍ കോളുകളോട് പോലും അയാള്‍ പ്രതികരിക്കുന്നില്ല.’എന്നുമായിരുന്നു ഹസിന്‍ പറഞ്ഞത്.

ഷമിക്കെതിരെ നേരത്തെ ലൈംഗികാരോപണങ്ങളും, ഗാര്‍ഹിക പീഡനവും ഒത്തുകളി വിവാദവുമുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഹസിന്‍ ഉന്നയിച്ചത്. എന്നാല്‍ ബി.സി.സി.ഐയുടെ അഴിമതി രഹിത സമിതി താരത്തിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയിരുന്നു.

മറ്റ് സ്ത്രീകളുമായി വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എന്നിവ വഴി നടത്തിയ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഹസിന്‍, ഷമിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഹസിന്റെ പരാതിയില്‍ കൊല്‍ക്കത്ത പൊലീസ് താരത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (4 hours ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (4 hours ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (4 hours ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (4 hours ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (5 hours ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (5 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (5 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (5 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (5 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (6 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (6 hours ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (6 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (6 hours ago)

Malayali Vartha Recommends