ഇംഗ്ലണ്ട് എന്തിനു തോൽവി ചോദിച്ചു വാങ്ങണം; കൊഹ്ലിയെ കൗണ്ടി ക്രിക്കറ്റിൽ കളിപ്പിക്കുന്നതിനെതിരെ മുൻ ഇംഗ്ലണ്ട് നായകൻ ബോബ് വില്ലിസ്
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലിയെ ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ അനുവദിക്കരുതെന്ന് മുൻ ഇംഗ്ലണ്ട് നായകൻ ബോബ് വില്ലിസ്. സെപ്റ്റംബറിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ചു ടെസ്റ്റ് പരമ്പരയ്ക്കു മുന്നൊരുക്കമായി ഡിവിഷൻ ഒന്നിലെ സറേ കൗണ്ടിയിൽ കളിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ നായകൻ.
വിദേശ താരങ്ങളെ കൗണ്ടിയിൽ കളിപ്പിക്കുന്നത് എന്തിനാണ്? ഇംഗ്ലണ്ടിൽ കൊഹ്ലിയുടെ ശരാശരി 30ൽ തന്നെ തുടരട്ടെയെന്നും സന്ദർശക ടീമിലെ താരങ്ങളെ കൗണ്ടി കളിക്കാൻ അനുവദിച്ച് ഇംഗ്ലണ്ട് എന്തിനു തോൽവി ചോദിച്ചു വാങ്ങണമെന്നും ബോബ് വില്ലിസ് ചോദിച്ചു.
പരമ്പരയ്ക്ക് മുന്നോടിയായി ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് കൊഹ്ലി കൗണ്ടി കളിക്കാൻ തയാറെടുക്കുന്നത്.
https://www.facebook.com/Malayalivartha