Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


23കാരി കുഴഞ്ഞുവീണു മരിച്ചു...ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെയെന്ന് സുഹൃത്തുക്കൾ...പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചില്ല..സംഭവത്തിൽ അന്വേഷണം തുടരുകയാണ് പോലീസ്..


വെള്ളച്ചാട്ടത്തിൽ കുട്ടിയുമായി നിന്ന യുവാവിന്റെ തോളിലേക്ക് കൂറ്റൻ പാമ്പ് വീണു.. ഭയന്ന് എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി...ഞെട്ടിക്കുന്ന വീഡിയോ..


തറവാട്ടു വീട്ടിൽ വൻ മദ്യശേഖരം, ഓഫീസിൽ വിദേശ ഡോളർ; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആന്റോ അഗസ്റ്റിനെ കുടുക്കി എക്സൈസ്...


കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബി നേരിടുന്ന അതീവ സുരക്ഷാ ജയിൽവാസം; യു.എസ് നിയമവ്യവസ്ഥയിലെ പ്രത്യാഘാതങ്ങൾ ഇങ്ങനെ...


കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജയ്ക്കു സമാപനറാലിയിൽ പ്രസംഗിക്കാൻ ആദ്യം അവസരം ലഭിച്ചില്ല..പക്ഷെ പിന്നീട് സംഭവിച്ചത്..എം എ ബേബിയും ഇടപ്പെട്ടു..

ക്രൊയേഷ്യന്‍ കോച്ച് ഡാലിച്ചാണ് താരം!

13 JULY 2018 12:52 PM IST
മലയാളി വാര്‍ത്ത

ദുബായിലെ ബുര്‍ജ് ഖലീഫ ടവറും റിയാദിലെ കിങ്ഡം സെന്ററും, ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യ അര്‍ജന്റീനയെ തോല്‍പ്പിച്ചതിനു പിന്നാലെ ക്രൊയേഷ്യന്‍ നിറമണിഞ്ഞിരുന്നു. അറബ് നാടുകളില്‍ എത്രയോ ആരാധകരുള്ള ലയണല്‍ മെസ്സിയുടെ ടീം തോറ്റിട്ടും അങ്ങനെയൊരു സന്തോഷത്തിനു കാരണം ഒരേയൊരാളായിരുന്നു ഇപ്പോഴത്തെ ക്രൊയേഷ്യന്‍ ടീം കോച്ച് സ്‌ലാറ്റ്‌കോ ഡാലിച്ച്. അറബ് ക്ലബുകളായ അല്‍ ഹിലാലിനെയും അല്‍ ഐനിനെയും ലീഗ്, വന്‍കരാ മല്‍സരങ്ങളില്‍ തുടരെ വിജയങ്ങളിലേക്കു നയിച്ച പരിശീലകനാണ് അദ്ദേഹം.

സൗദി ക്ലബുകളായ അല്‍ ഫൈസലിയെയും അല്‍ ഹിലാലിനെയും യുഎഇ ക്ലബായ അല്‍ ഐനെയുമാണ് ഡാലിച്ച് പരിശീലിപ്പിച്ചത്. യുഎഇ പ്രഫഷനല്‍ ലീഗില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള പരിശീലകനാണ് ഡാലിച്ച്. ലോക റാങ്കിങില്‍ 335-ാം സ്ഥാനത്തു നിന്നിരുന്ന അല്‍ ഐനെ രണ്ടു വര്‍ഷം കൊണ്ട് അദ്ദേഹം എത്തിച്ചത് 122-ാം റാങ്കില്‍. 2016-ല്‍ ഡാലിച്ചിന്റെ പരിശീലനത്തില്‍ എഎഫ്‌സി ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിലുമെത്തി ക്ലബ്.

ക്രൊയേഷേയന്‍ ടീം ഫൈനലിലെത്തിയതോടെ ഡാലിച്ചിന് ക്രൊയേഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആശംസാസന്ദേശങ്ങള്‍ എത്തുന്നത് അറബ് നാടുകളില്‍ നിന്നുമാണ്. അവയെല്ലാം ഡാലിച്ച് തന്റെ ട്വിറ്ററില്‍ പങ്കുവയ്ക്കുന്നുമുണ്ട്.

അല്‍ ഐനില്‍ നിന്നും ഡാലിച്ച് ക്രൊയേഷ്യയിലെത്തുന്നത് അപ്രതീക്ഷിതമായിട്ടാണ്. ലോകകപ്പിനു യോഗ്യത നേടാന്‍ ടീം വിഷമിച്ചതോടെ ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അപ്പോഴത്തെ കോച്ച് ആന്റെ സാസിച്ചിനെ പുറത്താക്കി. തുടര്‍ന്ന് അവര്‍ രക്ഷകനെ കണ്ടത് ഡാലിച്ചിലായിരുന്നു. ടീം ലോകകപ്പിനു യോഗ്യത നേടിയാല്‍ മാത്രമേ കരാര്‍ ഒപ്പിടൂ എന്നായിരുന്നു അന്ന് ഡാലിച്ചിന്റെ വാക്കുകള്‍. യുക്രെയ്‌നെതിരെ 2-0 വിജയത്തോടെ തുടങ്ങിയ ഡാലിച്ചിന്റെ ടീം പിന്നീട് ഗ്രീസിനെ തോല്‍പ്പിച്ച് ലോകകപ്പിനു യോഗ്യത നേടി. ഡാലിച്ച് മൂന്നു വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടു. ശേഷം ചരിത്രം!

കയ്യില്‍ മാന്ത്രിക വടിയില്ല എന്നാണ് കരാര്‍ ഒപ്പിട്ടപ്പോള്‍ ഡാലിച്ച്, ഫെഡറേഷന്‍ പ്രസിഡന്റും ഇതിഹാസ താരവുമായ സൂകറിനോടു പറഞ്ഞത്. പക്ഷേ, കയ്യില്‍ ചൂരല്‍ വടിയുണ്ടെന്ന് ലോകകപ്പിലെ ആദ്യ ആഴ്ച തന്നെ ഡാലിച്ച് തെളിയിച്ചു. നൈജീരിയ്‌ക്കെതിരെ പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ച എസി മിലാന്‍ സ്ട്രൈക്കര്‍ നിക്കോള കാലിനിച്ചിനെ തൊട്ടടുത്ത ദിവസം തന്നെ നാട്ടിലേക്കു പറഞ്ഞയച്ചു.

സഹപരിശീലകന്‍ വുകോജെവിച്ചിന്റേതായിരുന്നു അടുത്ത ഊഴം. ക്വാര്‍ട്ടറിലെ ഷൂട്ടൗട്ട് വിജയത്തിനു ശേഷം ഡിഫന്‍ഡര്‍ വിദയോടൊപ്പം 'യുക്രെയ്‌ന് മഹത്വം' എന്നു പറഞ്ഞ് റഷ്യയെ ചൊടിപ്പിച്ച വുകോജെവിച്ചിനെയും ഫെഡറേഷന്‍ തിരിച്ചു വിളിച്ചു. നാട്ടില്‍ ടിവിയില്‍ ഇരുന്ന് കളി കാണുന്ന കാലിനിച്ചും വുകോജെവിച്ചുമാകും ക്രൊയേഷ്യയുടെ ഈ മുന്നേറ്റത്തില്‍ സന്തോഷിക്കാത്ത രണ്ടേ രണ്ടു ക്രൊയേഷ്യക്കാര്‍! 

            

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം കഠിനംകുളത്ത് വയോധിക കൊല്ലപ്പെട്ട സംഭവം: കൊച്ചുമകൻ ഷിബിന്റെ ക്രൂരതയ്ക്ക് പിന്നിൽ എണ്ണായിരം രൂപയും ലഹരി ആസക്തിയും  (1 minute ago)

മഞ്ജു വാര്യരുടെ വക്കാലത്ത് മാലാ പാർവതിക്ക് ആരാണ് നൽകിയത്?"; ഹേമ കമ്മിറ്റി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് സനൽകുമാർ ശശിധരൻ...  (4 minutes ago)

Bengaluru സ്ഥിരീകരിക്കാതെ പോലീസ്..  (11 minutes ago)

തറവാട്ടു വീട്ടിൽ വൻ മദ്യശേഖരം, ഓഫീസിൽ വിദേശ ഡോളർ; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആന്റോ അഗസ്റ്റിനെ കുടുക്കി എക്സൈസ്...  (18 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബി നേരിടുന്ന അതീവ സുരക്ഷാ ജയിൽവാസം; യു.എസ് നിയമവ്യവസ്ഥയിലെ പ്രത്യാഘാതങ്ങൾ ഇങ്ങനെ...  (27 minutes ago)

VIRAL VIDEO ഭീതിയുടെ നിമിഷങ്ങൾ  (37 minutes ago)

യു.എസില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (38 minutes ago)

CPIM പട്ടികയിൽ വനിതാ നേതാക്കളാരുമില്ല  (48 minutes ago)

സോഷ്യല്‍ മീഡിയ താരം 'അമ്പിളി' പോക്‌സോ കേസില്‍ അറസ്റ്റില്‍  (56 minutes ago)

മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാലു വർഷം തടവുശിക്ഷ.  (1 hour ago)

RAMESH CHENNITHALA സെല്ലിൽ അലറി ആന്റോ  (1 hour ago)

Malayali-woman യാതൊരു കുറ്റബോധവുമില്ലാതെ അതിനുള്ളിൽ  (1 hour ago)

ഇന്ത്യയിൽ ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള ഭേദഗതികൾഅടുത്ത മാസം മുതൽ  (3 hours ago)

കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം... ബസിൻറെ മുൻവശത്തെ ചില്ലു തകർന്ന നിലയിൽ  (3 hours ago)

കാസര്‍കോട് ജില്ലയുടെ ഇരുപത്തിയേഴാമത്തെ കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു... കേരളത്തിലെ പട്ടികവർഗത്തിൽ നിന്ന് ഐ.എ.എസ് നേടുന്ന ആദ്യത്തെയാൾ  (3 hours ago)

Malayali Vartha Recommends