ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് ആദ്യ വിജയം
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ ആദ്യ മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്പിച്ച് അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത ആദ്യ വിജയം കൈയടക്കി. ലൂയിസ് ഗാര്‍സ്യയുടെ നേതൃത്വത്തിലിറങ്ങിയ കൊല്‍ക്കത്തയ്ക്കായി ഇരുപത്തി ഏഴാം മിനിറ്റില്‍ ഫിക്രുവാണ് ആദ്യ ഗോള്‍ നേടിയത്. ബജൊന് ഫെര്‍ണാണ്ടസ് അറുപത്തിയൊമ്പതാം മിനിറ്റിലും ആര്നാല് കാര്ബ്രോ തൊണ്ണൂറാം മിനിറ്റിലുമാണ് ഗോള്‍ നേടിയത്.
സച്ചിന് ടെന്‍ഡുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തിങ്കളാഴ്ച ആദ്യ മത്സരത്തിനിറങ്ങും. രാത്രി ഏഴു മുത്ല ഗോഹട്ടിയിലാണ് മത്സരം. ബോളിവുഡ് നടന് ജോണ്‍ എബ്രഹാമിന്റെ ഉടമസ്ഥതയിലുളഅള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എതിരാളികള്‍.
https://www.facebook.com/Malayalivartha