Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...


ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ

കേരളത്തിന്, പ്രഫഷനല്‍ താരങ്ങള്‍ക്ക് പ്രാധാന്യമുള്ള സന്തോഷ് ട്രോഫി ടീം

31 OCTOBER 2019 11:05 AM IST
മലയാളി വാര്‍ത്ത

സന്തോഷ് ട്രോഫി വീണ്ടെടുക്കാന്‍ കേരളത്തിന് 'പ്രഫഷനല്‍' ടീം. കളിക്കാര്‍, പരിശീലകര്‍ എല്ലാം പ്രഫഷനലുകള്‍. ഏഷ്യന്‍ പ്രഫഷനല്‍ ലൈസന്‍സ് ഉള്ള ബിനോ ജോര്‍ജിനെ മുഖ്യപരിശീലകനും ടി.ജി.പുരുഷോത്തമനെ സഹപരിശീലകനുമാക്കി ക്യാംപ് ആരംഭിച്ച കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ തുടക്കം മുതല്‍ പ്രഫഷനല്‍ സമീപനമാണ് പുലര്‍ത്തിയത്.

ടീം പ്രഖ്യാപനത്തിലും ഇത് പ്രതിഫലിച്ചു. മറ്റു സംസ്ഥാനങ്ങള്‍ ചെയ്തുവരുന്നരീതി അവലംബിച്ച് ഡിപ്പാര്‍ട്‌മെന്റ് താരങ്ങളെ കുറച്ച് ക്ലബ്ബുകളില്‍നിന്ന് താരങ്ങളെത്തി. കഴിഞ്ഞ 2 വര്‍ഷമായി കര്‍ണാടക ടീമിനു ബെംഗളൂരു എഫ്‌സിയുടെ പിന്തുണ ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം, കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന എം.എസ്.ജിതിനെ സന്തോഷ് ട്രോഫി ടീമില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

എന്നാല്‍ ഇക്കൊല്ലം ജിതിന്‍ ടീമിന്റെ ഭാഗമായി. 2018-ല്‍ കേരളം സന്തോഷ് ട്രോഫി നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ജിതിന്‍. ബെംഗളൂരു എഫ്‌സി നിരയിലുള്ള ലിയോണ്‍സ് അഗസ്റ്റിന്‍ കഴിഞ്ഞ 2 സന്തോഷ് ട്രോഫിയിലും കര്‍ണാടകയ്ക്കായി മികച്ച പ്രകടനം നടത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള എന്നീ ടീമുകളില്‍ ഉള്‍പ്പെടുന്ന റിസര്‍വ് താരങ്ങളെ ടീമിന്റെ ഭാഗമാക്കാനും കേരളത്തിനു സാധിച്ചു. ചെന്നൈയിന്‍ എഫ്‌സി, ബെംഗളൂരു എഫ്‌സി, ഓസോണ്‍ എന്നിവയില്‍നിന്നും താരങ്ങളെ എത്തിച്ചു.

2018-ല്‍ സന്തോഷ് ട്രോഫി നേടിയെടുക്കുന്നതിന്റെ കാരണക്കാരന്‍ എന്നു പറയാവുന്ന എസ്ബിഐ താരമായ വി. മിഥുനെ ടീമില്‍ നിലനിര്‍ത്തി ക്യാപ്റ്റന്‍ ആക്കിയതു വഴി ഡിപ്പാര്‍ട്‌മെന്റ് ടീമിന്റെ കളിമികവിനും സിലക്ടര്‍മാര്‍ അംഗീകാരം നല്‍കി.

'കിട്ടാവുന്നതില്‍ മികച്ച ടീം. 20 ല്‍ 13 പേരും സന്തോഷ് ട്രോഫിയില്‍ പുതുമുഖങ്ങളാണെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ്, കേരള പൊലീസ്, ചെന്നൈയിന്‍ എഫ്‌സി, എസ്ബിഐ, എഫ്‌സി കേരള തുടങ്ങിയ ടീമുകള്‍ക്കായി കളിച്ചു പരിചയമുള്ളവരാണ്. ടീമില്‍ ഏറെ പ്രതീക്ഷയുണ്ട്. മികച്ച രീതിയില്‍ കളിക്കുമെന്നാണു പ്രതീക്ഷ.' എന്നായിരുന്നു മുഖ്യ പരിശീലകനായ ബിനോ ജോര്‍ജ് പറഞ്ഞത്. 'എല്ലാവരും നല്ല കളിക്കാരാണ്. നല്ല പ്രതീക്ഷയുണ്ട്. കഴിയുന്നത്ര നന്നായി കളിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. ' ക്യാപ്റ്റന്‍ വി.മിഥുന്‍ അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് ട്രോളല്ല, രാഹുലിനെ ക്ലിഫ് ഹൗസിൽ ഒളിപ്പിച്ച് പിണറായിയുടെ കുബുദ്ധി. അടപടലം കോൺഗ്രസ്സ് വെട്ടിൽ.  (5 hours ago)

ഷാഫിക്കാ ...ഷാഫിക്കാ....! നിലവിളിച്ച് ജനം..! രാഹുൽ വിഷയം ഏശിയിട്ടില്ല ഷാഫിക്ക് തലസ്ഥാനത്ത് സംഭവിച്ചത്..!  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ്; ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ  (6 hours ago)

വിവാഹബന്ധം മാറ്റിവെച്ചതല്ല ഒഴിവാക്കിയത്... ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും.... ഇരുകുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി....  (6 hours ago)

ആ 61 കോടി കിട്ടിയതിവർക്ക് !! ഒന്നും രണ്ടുമല്ല ..പതിനാറ് മലയാളികുടുംബങ്ങളുടെ ജീവിതം ഇനി വേറെ ലെവൽ ഇനി ഇവരും കോടീശ്വരന്മാർ...  (6 hours ago)

പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും ഒരുമിച്ച് പുതുക്കാം പുതിയ സേവനം ആരംഭിച്ച് യുഎഇ ഭരണാധികാരി കോളടിച്ച് പ്രവാസികൾ ... മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  (6 hours ago)

'നാഫിസ് ചതിച്ചു പ്രവാസികൾ കൂട്ടത്തോടെ UAE വിടുന്നു...! 5 ലക്ഷം ദിർഹം പിഴ..! ജനുവരി 1 മുതൽ എല്ലാം മാറും  (6 hours ago)

പോക്‌സോ കേസില്‍ എട്ട് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പ്രതിയെ വെറുതെവിട്ടു  (7 hours ago)

ഗോവ നിശാക്ലബില്‍ തീ ആളിപ്പടര്‍ന്നത് നൃത്ത പരിപാടിക്കിടെയെന്ന് റിപ്പോര്‍ട്ട്  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍; ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; 43 പേർ അറ  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ചെന്നിത്തലയുടെ മൊഴിയെടുക്കാന്‍ എസ്‌ഐടി  (10 hours ago)

തോക്കുചൂണ്ടി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വ്യവസായി രക്ഷപ്പെട്ടു  (10 hours ago)

സുരേഷ് ഗോപി നടനില്‍ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്ക് എത്താന്‍ ദൂരം ഇനിയും താണ്ടേണ്ടതുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി  (10 hours ago)

വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ സ്മൃതി മന്ദാന  (10 hours ago)

Malayali Vartha Recommends