സാഫ് കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ...
സാഫ് കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ...രാജ്യാന്തര ഫുട്ബോള്‍ ഗോള്‍ വേട്ടയില്‍ ഇന്ത്യയുടെ സുനില്‍ ഛേത്രി അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് (80 ഗോള്‍) ഒപ്പം.
ഇന്ത്യ സാഫ് കപ്പ് കിരീടം സ്വന്തമാക്കിയ മത്സരത്തില്‍ നേപ്പാളിനെതിരേ 49-ാം മിനിറ്റില്‍ ഗോള്‍ നേടിയതോടെയാണ് ഛേത്രിയുടെ ഗോള്‍ സമ്പാദ്യം 80 ആയത്. ടൂര്‍ണമെന്റില്‍ അഞ്ച് ഗോളുകള്‍ നേടിയ ഛേത്രി പെലെയുടെ റെക്കോഡ് മറികടക്കുകയും മെസ്സിയുടെ റെക്കോഡിനൊപ്പം എത്തുകയും ചെയ്തു.
സാഫ് കപ്പ് ലീഗ് റൗണ്ടില്‍ മാലദ്വീപിനെതിരേ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഇതിഹാസ താരം പെലെയെ (77 ഗോള്‍) ഛേത്രി മറികടന്നിരുന്നു. ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷമാണ് ഛേത്രിയുടെ ഗോളിലൂടെ ഇന്ത്യ നേപ്പാളിനെതിരേ ലീഡ് നേടിയത്.
സുരേഷ് സിംഗ് വന്ജാമും (50) മലയാളി താരം സഹല്‍ അബ്ദുള്‍ സമദും (90+1) ലക്ഷ്യം കണ്ടതോടെ ഇന്ത്യയുടെ ജയം 3-0ന് ആയി. സാഫ് കപ്പില്‍ ഇന്ത്യയുടെ എട്ടാം കിരീടമാണ്.
https://www.facebook.com/Malayalivartha