കേരളത്തിന് നിരാശ!; ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാന് ജയം
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാന് ജയം. കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് കരുത്തരായ ബഗാന് തകര്‍ത്തത്. ഇരട്ട ഗോളുകളുമായി അദ്നാന് ഹ്യുഗോ ബൗമൗസ് ആണ് എടികെയെ മുന്നിലെത്തിച്ചത്.
കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ ബൗമൗസിലൂടെ എടികെ ലീഡെടുത്തിരുന്നു. എന്നാല്‍ 24-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദ് ബ്ലാസ്റ്റേഴ്സിന് സമനില നല്കി. അധികം വൈകാതെ, 27-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ റോയ് കൃഷ്ണയുടെ എടികെയെ വീണ്ടും മുന്നിലെത്തിച്ചു. പിന്നീട് 38-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി ബൗമൗസ് എടികെക്ക് രണ്ടു ഗോളിന്റെ ലീഡ് സമ്മാനിക്കുകയായിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനില്‍ മൂന്ന് മലയാളി താരങ്ങള്‍ ഇടം നേടി. സഹല്‍ അബ്ദുല്‍ സമദും രാഹുല്‍ കെ.പിയും ബിജോയിയുമാണ് ഇടം നേടിയത്. ബ്ലാസ്റ്റേഴ്സില്‍ ബിജോയ്യുടെ അരങ്ങേറ്റ മത്സരമാണ് ഇത്. വിദേശ താരങ്ങളായി ലെസ്കോവിച്ച്, അഡ്രിയാന്‍ ലൂണ, ഡിയസ്, വാസ്കസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിലുള്ളത്. ആല്‍ബിനോ ഗോമസ് ആണ് വലകാക്കുക. പകരക്കാരുടെ കൂട്ടത്തിലാണ് മലയാളി താരം പ്രശാന്ത്.
ഒരുപിടി മികച്ച യുവതാരങ്ങളേയും വിദേശതാരങ്ങളേയും കരുത്തിലാണ് ബ്ലാസ്റ്റേഴ്സ് ഈ തവണ ഇറങ്ങുന്നത്. ഇവാന് വുകോമാനോവിച്ച് ആണ് പുതിയ പരിശീലകന്. ഗോവയിലെ ഫട്ടോര്‍ഡ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
https://www.facebook.com/Malayalivartha