ഫ്രഞ്ച് ലീഗില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ആദ്യ ഗോള്‍ കുറിച്ച മത്സരത്തില്‍ നാന്റസിനെ 3-1ന് തകര്‍ത്ത് പി.എസ്.ജി
ഫ്രഞ്ച് ലീഗില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ആദ്യ ഗോള്‍ കുറിച്ച മത്സരത്തില്‍ നാന്റസിനെ 3-1ന് തകര്‍ത്ത് പി.എസ്.ജി. എംബാപ്പയും പി.എസ്.ജിക്കായി വലകുലുക്കി.
കൗണ്ടര്‍ അറ്റാക്കിലൂടെ 87ാം മിനിട്ടിലായിരുന്നു മെസിയുടെ ഗോള്‍ പിറന്നത്. എംബാപ്പയുടെ പാസ് സ്വീകരിച്ച മെസി അതിവേഗം ഡ്രിബിളിങ്ങിലൂടെ ഡിഫന്‍ഡറെ മറികടന്ന് നാന്റസിന്റെ ഗോള്‍പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.
മെസിയുടെ ഷോട്ടിന് മുന്നില്‍ നാന്റസ് ഗോള്‍കീപ്പര്‍ അല്‍ബാന്‍ ലാഫോന്റിന് കാഴ്ചക്കാരനായി നില്ക്കാന് മാത്രമേ സാധിച്ചുള്ളു.
എന്നാല്‍, ഫ്രഞ്ച് ലീഗില്‍ മെസിക്ക് സ്കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. മത്സരം തുടങ്ങിയുടന്‍ തന്നെ പി.എസ്.ജി ലീഡെടുത്തിരുന്നു. രണ്ടാം മിനിറ്റില്‍ എംബാപ്പയാണ് പി.എസ്.ജിക്കായി ഗോള്‍ കണ്ടെത്തിയത്. 76ാം മിനിറ്റിലാണ് നാന്റസ് ആശ്വാസ ഗോള്‍ കുറിച്ചത്.
"
https://www.facebook.com/Malayalivartha