ഐ.എസ്.എൽ; ജാംഷഡ്പൂര്‍ എഫ്.സിയും ഹൈദരാബാദ് എഫ്.സിയും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു
ഐ.എസ്.എല്ലില്‍ ജാംഷഡ്പൂര്‍ എഫ്.സിയും ഹൈദരാബാദ് എഫ്.സിയും 1-1ന് സമനിലയില്‍ പിരിഞ്ഞു. മൂന്നു മത്സരങ്ങളില്‍ ഒരു ജയവും രണ്ടു സമനിലയുമായി അഞ്ചു പോയന്റുള്ള ജാംഷഡ്പൂര്‍ അഞ്ചാമതും ഒന്നു വീതം ജയവും സമനിലയും തോല്‍വിയുമായി നാലു പോയന്റുള്ള ഹൈദരാബാദ് ആറാമതുമാണ്.
41ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവാര്ട്ടിെന്റ ഗോളില്‍ മുന്നിലെത്തിയ ജാംഷഡ്പൂരിനെ 56ാം മിനിറ്റില്‍ ബെര്ത്ലോമിയോ ഒഗ്ബെച്ചെയുടെ ഗോളിലാണ് ഹൈദരാബാദ് തളച്ചത്.
https://www.facebook.com/Malayalivartha